വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഡൊണാള്‍ഡ്ട്രംപ് ഡോട്ട് കോം എന്ന പേരിലുള്ള സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്.
നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിനങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പേ സൈറ്റ് ഹാക്ക് ചെയ്തത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയായാണ് കണക്കുകൂട്ടുന്നത്. ബൈഡനെതിരെ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളില്‍ ട്രംപ് പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.
സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട താല്‍ക്കാലിക സൈറ്റ് മാത്രമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ട്രംപിന്റെ ഔദ്യോഗിക സൈറ്റുകളുമായോ വ്യക്തിപരമായ സൈറ്റുകളുമായോ യാതൊരു വിധത്തിലും പ്രചാരണ സൈറ്റിനെ ബന്ധപ്പെടുത്തിയിട്ടില്ലെന്നും ട്രംപിന്റെ തെരഞ്ഞെടുപ്പ് ഓഫീസ് വൃത്തങ്ങളറിയിച്ചു.
Post Your Comments