ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ‘ ന്യൂക്ലിയര്‍ ബോംബ് ‘ ഭീഷണിക്ക് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കിമ്മിന്റെ പക്കലുള്ളതിലും വലിയ ആണവബട്ടണ്‍ തന്റെ കൈവശം ഉണ്ടെന്നും, അത് ഉത്തരകൊറിയയുടേതിനേക്കാള്‍ വലുതും, കരുത്തുറ്റതും, പ്രവര്‍ത്തനക്ഷമവുമാണെന്നും ട്രംപ് പറയുകയുണ്ടായി.
‘ആണവായുധ ബട്ടണ്‍ എപ്പോഴും തന്റെ മേശയ്ക്കകത്താണെന്നാണ് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പറഞ്ഞത്. എന്റെ കയ്യിലും ആണവായുധ ബട്ടണ്‍ ഉണ്ട്. എന്നാല്‍ അത് അയാളുടെ കയ്യിലുള്ളതിനേക്കാള്‍ വലുതും ശക്തവുമാണെന്നും അദ്ദേഹത്തിന്റെ ക്ഷയിച്ചതും പട്ടിണിയുമുള്ള രാജ്യത്തിലെ ആരെങ്കിലും ഒന്ന് അദ്ദേത്തിന് പറഞ്ഞു കൊടുക്കുവെന്നും ട്രംപ് പറയുകയുണ്ടായി.
Post Your Comments