Latest NewsIndiaNews

എസ്ബിഐയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും. ട്വിറ്ററിലൂടെ എസ്.ബി.ഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എസ്ബിഐയുടെ ഇന്‍റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് എന്നീ സേവനങ്ങൾക്ക് ഇന്ന് തടസം നേരിട്ടേക്കാമെന്നാണ് അറിയിപ്പ്.

 

മികച്ച ബാങ്കിങ് അനുഭവം നല്കുന്നതിനായി ഇന്റർനെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം അപ്ഗ്രേഡ് ചെയ്യുകയാണെന്ന് എസ്ബിഐ ട്വീറ്റിൽ പറയുന്നു. ഇതിൽ ഉപയോക്താക്കളുടെ പിന്തുണയും എസ്ബിഐ ആവശ്യപ്പെടുന്നു. ഉപയോക്താക്കൾക്കുണ്ടാകുന്ന പ്രയാസത്തിൽ ഖേദിക്കുന്നതായി എസ്ബിഐ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button