വാഷിംഗ്ടണ്‍ : കൊവിഡ് പ്രതിരോധ വാക്സിന്റെ വില നിലവാരം പുറത്തുവിട്ട് ക്യാംബ്രിഡ്ജ് ആസ്ഥാനമായ അമേരിക്കന്‍ ബയോടെക്നോളജി കമ്പനി മോഡേണ. തങ്ങളുടെ വാക്സിന് ഒരു ഡോസിന് 25 മുതല്‍ 37 ഡോളര്‍ വരെ (ഏകദേശം 1800 മുതല്‍ 2700 രൂപ വരെ) വിലവരുമെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫന്‍ ബെന്‍സല്‍ പറഞ്ഞു. എത്ര ഓര്‍ഡറുകള്‍ ലഭിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും വിലയെന്നും ഒരു ജര്‍മന്‍ വാരികക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ദശലക്ഷക്കണക്കിന് മോഡേണ വാക്സിന് ഡോസുകള്‍ക്ക് യൂറോപ്യന്‍ യൂണിയന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഒരു ഡോസിന് 25 ഡോളറില്‍ താഴെ വിലക്ക് ലഭ്യമാക്കുവാനാണ് യൂറോപ്യന്‍ യൂണിയന് ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു കരാറും ഔദ്യോഗികമായി നിലവില്‍ വന്നിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും ബെന്‍സല്‍ പറഞ്ഞു. കരാര്‍ ഒപ്പുവെച്ച ശേഷം യൂറോപ്യന്‍ യൂണിയന് വാക്സിന് നല്കാന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൊഡേണ വാക്സിന് പരീക്ഷണ ഘട്ടത്തില്‍ 94.5% ഫലപ്രാപ്തി കാണിച്ചതായി കമ്പനി നേരത്തെ അവകാശപ്പെട്ടിരുന്നു. ഫൈസര്‍ കൊവിഡ് വാക്സിനും അവസാന ഘട്ട പരീക്ഷണത്തിലാണ്.
Post Your Comments