Latest NewsKeralaNews

“കേരളത്തിൽ വന്ന് ആറാടാം എന്ന് ഇ ഡി കരുതരുത് ; ഇവിടെയാരും ഭയക്കുമെന്ന് കരുതേണ്ട ” : തോമസ് ഐസക്

തിരുവനന്തപുരം : സര്‍ക്കാരിനെതിരെ ഉപജാപം നടത്തുകയാണ് ഇഡിയെന്നും റഡാറും കൊണ്ട് ഇവിടെ വന്നാൽ കാല് കഴയ്ക്കുമെന്നും ധനമന്ത്രി തോമസ് ഐസക്.

“ഇഡി തന്നെയാണ് വാര്‍ത്ത ചോര്‍ത്തിയത്,തലക്കെട്ട് ഇതാകണം എന്ന് വരെ നിര്‍ദ്ദേശം വന്നു” ,തോമസ് ഐസക് പറഞ്ഞു.ഇഡി അയച്ച വാട്സ്ആപ്പ് സന്ദേശവും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പുറത്ത് വിട്ടു.

https://www.facebook.com/thomasisaaq/posts/4136675566348553

Read Also : “യു എ പി എ ഉപയോഗിച്ച് കേരളത്തിൽ കേസെടുക്കില്ല എന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നതും താങ്കൾ തന്നെയല്ലേ?” ; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി വി.ടി ബല്‍റാം

സര്‍ക്കാരിനെ അട്ടിമറിക്കാൻ ഇഡിയും സിഎജിയും തമ്മിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച തോമസ് ഐസക് നിയമസഭയിൽ വച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടിൽ ഇഡി നടപടി അവകാശ ലംഘനമാണെന്നും പറഞ്ഞു.കേരളത്തിൽ വന്ന് ആറാടാം എന്ന് കരുതരുത്. ഇഡി നടപടി അന്ത്യന്തം പ്രതിഷേധാര്‍ഹമാണ്. ഇഡി നടപടിയും സിഎജിയുടെ അവകാശ ലംഘനവും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മൗനം വെടിയണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button