റിയാദ്: പതിനഞ്ചാമത് ജി 20 ഉച്ചകോടിയ്‌ക്കൊരുങ്ങി സൗദി അറേബ്യ. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ പ്രതിനിധീകരിക്കും. കോവിഡ് വാക്സിൻ ലോകത്തെല്ലാവർക്കും ലഭ്യമാക്കാൻ ജി 20 രാജ്യങ്ങൾ മുൻകയ്യൈടുക്കണമെന്ന് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ധനമന്ത്രിമാരുടെ യോഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
Read Also: ‘യോഗ്യതയില്ല’: ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി
എന്നാൽ കോവിഡ് പ്രതിസന്ധിയിൽ നിന്ന് ലോകത്തെ കരകയറ്റാനും ജി 20 അംഗരാഷ്ട്രങ്ങൾക്ക് ഏറെ ചെയ്യാനുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനായാണ് ഉച്ചകോടി നടത്തുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എല്ലാവർക്കും അവസരം എന്നാണ് ജി 20 ഉച്ചകോടിയുടെ ഇത്തവണത്തെ പ്രമേയം.
Post Your Comments