Latest NewsKeralaNews

‘യോഗ്യതയില്ല’: ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി

കണ്ണൂര്‍: സംസ്ഥാനത്തെ തദ്ദേശ തെരെഞ്ഞെടുപ്പിൽ മത്സരിക്കാന്‍ 21 വയസ്സ് തികയാത്തതിനെ തുടർന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. സൂക്ഷ്മപരിശോധനയില്‍ വരണാധികാരി പത്രിക തള്ളിയതോടെയാണ് ഈ വിവരം പുറത്തായത്. കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ പോത്തുകുണ്ടിലാണ് ‘പ്രായപൂര്‍ത്തി’യാകാത്ത ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്. പോത്തുകുണ്ട് സ്വദേശി രേഷ്മയായിരുന്നു സ്ഥാനാര്‍ത്ഥി. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് രേഷ്മയുടെ പ്രായം 20 വയസ്സാണെന്ന് കണ്ടെത്തിയിരുന്നു.

Read Also: പ്രതിപക്ഷം പ്രതിക്കൂട്ടിലേയ്ക്ക്; ചെന്നിത്തലക്കെതിരെ വിജിലന്‍സ്​ അന്വേഷണം

അതേസമയം രേഷ്മയുടെ പത്രിക തള്ളിയെങ്കിലും ഇവരുടെ അപര സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചത് ബി.ജെ.പിയ്ക്ക് ആശ്വാസകരമാണ്. എന്നാൽ നേരത്തെ, ഇതേപഞ്ചായത്തില്‍ മുസ്‌ലിം ലീഗിനുണ്ടായ വീഴ്ചയും ഏറെ ചര്‍ച്ചയായിരുന്നു. നടുവില്‍ പഞ്ചായത്തില്‍ വോട്ടില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ മുസ്‌ലിം ലീഗ് നടപടിയാണ് ചര്‍ച്ചയായത്. ഇതേ അനുഭവം ബി.ജെ.പിയ്ക്കുമുണ്ടായിട്ടുണ്ട്. നടുവില്‍ പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ ബി.ജെ.പിയും അതേ പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ മുസ്‌ലിം ലീഗും പ്രചരണം തുടങ്ങിയശേഷമാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടില്ലെന്ന കാര്യം അറിഞ്ഞത്. ഇതേത്തുടര്‍ന്ന് ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ മാറ്റിയിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button