Latest NewsNewsIndiaCrime

സമാജ്‌വാദി പാർട്ടി നേതാവിന്‍റെ വീട്ടിൽവെച്ച് തോക്കിൽനിന്ന് വെടിപൊട്ടി യുവാവ് മരിച്ചു

ലഖ്‌നൗ : സമാജ്‌വാദി പാർട്ടി നേതാവിന്‍റെ വീട്ടിൽവെച്ച് 35 കാരൻ വെടിയേറ്റ് മരിച്ചു. സമാജ്‌വാദി എം‌എൽ‌സി അമിത് യാദവിന്റെ ഫ്ളാറ്റിൽ ജന്മദിനാഘോഷത്തിനിടെ ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. രാകേഷ് എന്ന 35 കാരനാണ് ദാരുണമായി മരിച്ചത്. ഇയാൾ പാർട്ടി യുവജനവിഭാഗം പ്രാദേശിക നേതാവാണെന്നാണ് വിവരം.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സമയം എംഎൽസി സ്ഥലത്തുണ്ടായിരുന്നോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഇതുവരെ അമിത് യാദവിനെ കണ്ടെത്താനായിട്ടില്ല.

അമിത് യാദവിന്‍റെ ഫ്ലാറ്റിൽ ജന്മദിനാഘോഷം നടക്കുന്നതിനിടെ കൈയിലിരുന്ന തോക്ക് മറ്റൊരാൾക്ക് രാകേഷ് കൈമാറുന്നതിനിടെയാണ് അപകടമുണ്ടായത്. തോക്ക് കൈമാറിയപ്പോൾ അബദ്ധത്തിൽ കൈതട്ടി വെടിപൊട്ടുകയായിരുന്നു. രാകേഷിന്‍റെ മുഖത്താണ് വെടിയേറ്റത്. സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന മിക്കവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button