KeralaLatest NewsNews

സ്വപ്നയുടെ ശബ്ദരേഖ; ചര്‍ച്ചയാക്കാന്‍ ലക്ഷ്യമിട്ടത് കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യതയും രാഷ്ട്രീയ ലക്ഷ്യവും; ശബ്ദം റിക്കോര്‍ഡ് ചെയ്തത് എറണാകുളത്ത് നിന്നെന്ന സംശയം അതിശക്തം… ഇനിയുള്ള ഓരോ നീക്കങ്ങളും അതീവശ്രദ്ധ ചെലുത്തി ഇഡി

കൊച്ചി: സ്വര്‍ണ്ണ കടത്ത് ആകെ വിവാദമാകുകയാണ്. സ്വപ്നാ സുരേഷിന്റെ പേരില്‍ പുറത്തുവിട്ടിരിക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ കുടുങ്ങുമോ എന്ന സംശയത്തില്‍ ആരോ കരുതിക്കൂട്ടി ഇഡിയ്‌ക്കെതിരെ കളിച്ചതാണെന്നാണ് കേന്ദ്ര ഏജന്‍സികളുടെ പ്രാഥമിക നിഗമനം. രാഷ്ട്രീയ നേതാക്കളുടെ പേര് ചോദ്യം ചെയ്യലിനിടെ പറയാന്‍ വിസമ്മതിച്ചതിനാലാണ് തന്നെ അറസ്റ്റു ചെയ്തതെന്ന എം.ശിവശങ്കറിന്റെ തുറന്നു പറച്ചിലിനു തൊട്ടുപിന്നാലേയാണ് അതേ ആരോപണം ഉയര്‍ത്തി സ്വപ്ന സുരേഷിന്റെ പേരില്‍ ശബ്ദരേഖ പുറത്തെത്തുന്നത്. രണ്ടും ഒരു പോലെയായതിനാല്‍ എതിരാളികളുടെ നാടകം ചീറ്റിപോയി. ഇതും ഗൂഢാലോചനയാണെന്ന് ഇഡിയും കണക്കു കൂട്ടുന്നത്.

Read Also : ഗുണ്ടാ മാഫിയകളുമായി ബന്ധം; കെ.പി. യോഹന്നാനെതിരെ സിബിഐ അന്വേഷണം ഉണ്ടായേക്കാം

മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാല്‍ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞെന്നാണ് സ്വപ്നയുടെ പേരിലുള്ള ശബ്ദരേഖയിലുള്ളത്. സമൂഹത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഇഡി സംശയിക്കുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ 16നു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി കഥകള്‍ മെനയുന്നതായും രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ നിര്‍ബന്ധിച്ചതായും ശിവശങ്കര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ ശബ്ദം പുറത്തു വന്നത്.

സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പറയാന്‍ അന്വേഷണ ഏജന്‍സി പ്രേരിപ്പിക്കുന്നതായി പറയുന്നത്. ജയിലില്‍നിന്ന് ശബ്ദസന്ദേശം പുറത്തുപോയതെങ്ങനെയെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. ജയിലില്‍നിന്നല്ല ശബ്ദം പുറത്തുപോയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അധികൃതര്‍ പറയുന്നു. ശബ്ദം ആരു റെക്കോര്‍ഡ് ചെയ്തു, എങ്ങനെ മാധ്യമങ്ങളിലെത്തി എന്നത് ചര്‍ച്ചയാകുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയാണ് പ്രതിപക്ഷ ആരോപണങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button