കൊച്ചി: ഇന്ന് കൊച്ചിയില്‍ ചേരുന്ന ബിജെപി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുക്കില്ല. സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനോടും പാര്‍ട്ടി നേതൃത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്ന സാഹചര്യത്തിലാണ് അവര്‍ വിട്ടുനില്‍ക്കുന്നത്. അതേസമയം പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെന്ന് ബിജെപി നേതാവ് സി.പി രാധകൃഷ്ണന് പറഞ്ഞു. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ ശോഭ സുരേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവാണ് സി.പി രാധകൃഷ്ണന്.
Read Also: ചരിത്രംകുറിച്ച് കോൺഗ്രസ്.. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഡിജിറ്റല്‍ സാങ്കേതികവിദ്യ
എന്നാൽ ഗ്രൂപ്പ് പോരുകളിലൂടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന മുന്നറിയിപ്പാണ് ബി.ജെ.പി ദേശീയ നേതൃത്വവും ആര്‍എസ്എസും നല്‍കുന്നത്. അതിനനുസരിച്ചുള്ള മുന്നറിയിപ്പാകും യോഗത്തിലും നേതൃത്വം നല്‍കുക. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ബിജെപി സംസ്ഥാന ഭാരവാഹി യോഗം ചേരുന്നത്. അതിനൊപ്പം പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക കൂടി ലക്ഷ്യമുണ്ട്.
Post Your Comments