പാലക്കാട്: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന് ചില ജില്ലകളിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ. എന്നാൽ തർക്ക സീറ്റുകളിൽ ചെറുപ്പക്കാർക്ക് പരിഗണന കിട്ടിയില്ലെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. തർക്ക സീറ്റുകളിൽ ചെറുപ്പക്കാർക്ക് പരിഗണന ലഭിച്ചില്ല. തർക്ക സീറ്റുകളിൽ യുവാക്കൾക്ക് അവസരം നൽകണമായിരുന്നുവെന്നും ഷാഫി വ്യക്തമാക്കി. ചിലയിടങ്ങളിൽ അവസാന ചാൻസിനാണ് പരിഗണന നൽകിയത്. ഇതിൽ മാറ്റം വരുത്തണമായിരുന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Read Also: അടവ് മാറ്റി ശിവശങ്കർ; തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കളവാണെന്ന് ഹൈക്കോടതിയില്‍
അതേസമയം തിരഞ്ഞെടുപ്പിൽ നാല്പത് ശതമാനം സീറ്റുകൾ നൽകണമെന്നായിരുന്നു യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനായി ഷാഫി പറമ്പിൽ, കെ എസ് ശബരീനാഥൻ തുടങ്ങിയവർ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ കാണുകയും ജില്ലകളിൽ സന്ദർശനം നടത്തി ഡിസിസി നേതൃത്വത്തെ ആവശ്യം ഉന്നയിയ്ക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻകാലങ്ങളേക്കാൾ അവസരം ലഭിച്ചെങ്കിലും ചില ജില്ലകളിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് ഷാഫി പറമ്പിൽ പറയുന്നത്.
Post Your Comments