KeralaLatest NewsNews

തനിക്കെതിരെ ഉന്നയിച്ചരിക്കുന്ന ആരോപണങ്ങളെല്ലാം വ്യാജം ; ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയില്‍

കൊച്ചി : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞദിവസം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു. ഇതിനെ ചോദ്യം ചെയ്‌താണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

തനിക്കെതിരെ ഉന്നയിച്ചരിക്കുന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് ശിവശങ്കർ ജാമ്യാപേക്ഷയിൽ പറയുന്നത്.ആരോപണങ്ങൾ സ്ഥാപിക്കുന്നതിനുളള തെളിവുകൾ പോലും എൻഫോഴ്‌സ്‌മെന്റിന്റെ പക്കലില്ലന്നും ശിവശങ്കർ കോടതിയെ അറിയിച്ചു. താന്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്. സ്വപ്‌നയുടെ പേരില്‍ വന്നിട്ടുള്ള മൊഴിയുടെ പേരിലാണ് തന്നെ പ്രതി ചേര്‍ത്തത്. ഈ മൊഴി നിലനില്‍ക്കുന്നതല്ല. ഇതിനാവശ്യമായ തെളിവുകള്‍ അന്വേഷണസംഘം ഹാജരാക്കാത്ത സാഹചര്യത്തില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്ന് ശിവശങ്കര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അതേസമയം കേസ് ഇപ്പോൾ പ്രാഥമിക ഘട്ടത്തിലായതിനാൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തളളിയത്. ലോക്കറിൽ കണ്ടെത്തിയ പണം സംബന്ധിച്ച് വിശദമായ അന്വേഷണം അനിവാര്യമാണ്. ഈ ഘട്ടത്തിൽ ശിവശങ്കറിന് ജാമ്യം നൽകുന്നത് ശരിയായ നടപടിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button