KeralaLatest NewsNews

സ്വാധീന ശക്തിയുളള വ്യക്തി: ശിവശങ്കർ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: എം ശിവശങ്കർ ഏറെ സ്വാധീന ശക്തിയുളള വ്യക്തിയെന്ന് ഹൈക്കോടതി. ശിവശങ്കർ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതി. ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കേരളത്തിലെ ഭരണകക്ഷിയിൽ ശിവശങ്കറിന് ഏറെ സ്വാധീനമുണ്ടെന്നും പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായും അടുപ്പമുണ്ടെന്നും കോടതി വ്യക്തമാക്കി.

Read Also: ക്ഷേമ പെൻഷനുകളിലെ കേന്ദ്ര വിഹിതം ഇനി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ടെത്തും, പുതിയ പ്രഖ്യാപനവുമായി മോദി സർക്കാർ

അറസ്റ്റിനും ജയിൽ വാസത്തിനും ശേഷം സർക്കാരിലെ സുപ്രധാന പദവിയിൽ ശിവശങ്കർ തിരിച്ചെത്തിയത് ഓർക്കണമെന്ന് ഉത്തരവിൽ പറയുന്നു. വിരമിക്കുന്നതുവരെ ശിവശങ്കർ ഈ തസ്തികയിൽ ഉണ്ടായിരുന്നു. ശിവശങ്കറിന്റെ കുറ്റകൃത്യത്തിലെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയായിരുന്നു ഇത്. മുൻപ് ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടപ്പോഴും ഔദ്യോഗിക ജീവിതത്തെ ഒരു തരത്തിലും അത് ബാധിച്ചില്ലെന്നതും ശിവശങ്കറിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നതെന്ന് കോടതി അറിയിച്ചു.

Read Also: ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ 7 ദിവസത്തിനകം വേതനവിതരണം പൂർത്തിയാക്കണം: നിർദ്ദേശവുമായി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button