കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ലൈഫ് മിഷൻ കള്ളപ്പണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എം ശിവശങ്കർ ജയിലിൽ കഴിയുന്നതിനിടെയാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ശിവശങ്കറിനെ മാറ്റുകയായിരുന്നു. എറണാകുളം ജില്ലാ ജയിലിലാണ് ശിവശങ്കർ കഴിഞ്ഞിരുന്നത്.
Post Your Comments