Latest NewsNewsCrime

പത്താം ക്ളാസുകാരനോടൊപ്പം ഒളിച്ചോടിയ ഒൻപതാം ക്ളാസുകാരി ആത്മഹത്യ ചെയ്ത നിലയിൽ; കയർ പൊട്ടി താഴെ വീണ കാമുകൻ അറസ്റ്റിൽ

കാമുകിയുടെ ആത്മഹത്യ; കുറ്റം സമ്മതിച്ച് കാമുകൻ

പത്താം ക്ളാസുകാരനോടൊപ്പം ഒളിച്ചോടിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ കാമുകൻ അർജുൻ കുമാറിനെ (18) പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ് സംഭവം.

അയൽവാസിയായ അർജുൻ കുമാറിനൊപ്പം ബുധനാഴ്ച വൈകിട്ടാണ് പെൺകുട്ടി ഒളിച്ചോടിയത്. വ്യാഴാഴ്ച രാത്രി കാടിനോട് ചേർന്നുള്ള മരക്കൊമ്പിലാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്ന പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

എന്നാൽ, തങ്ങൾ പരസ്പരം പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാർക്ക് ഈ ബന്ധം ഇഷ്ടമാകാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നുമാണ് യുവാവ് പൊലീസിനോട് വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ ഒപ്പം തന്നെ ആത്മഹത്യ ചെയ്യാനായിരുന്നു അർജുൻ കുമാറും തീരുമാനിച്ചത്. എന്നാൽ, കയറിനു ബലം കുറവായതിനെ തുടർന്ന് ആത്മഹത്യാശ്രമം പാളുകയായിരുന്നുവെന്നും രണ്ടാമതൊരിക്കൽ കൂടി ശ്രമം നടത്താനുള്ള ധൈര്യം തനിക്കുണ്ടായിരുന്നില്ലെന്നും യുവാവ് പൊലീസിനോട് വെളിപ്പെടുത്തി.

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാാൽ ബന്ധത്തിൽ വീട്ടുകാർക്ക് താൽപര്യം ഉണ്ടായിരുന്നില്ല. തുടർന്നും പഠിപ്പിക്കണം എന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ, ഉടൻ വിവാഹം നടത്തണം എന്നായിരുന്നു അർജുൻ കുമാറിന്റെ നിലപാട്. വിഷയത്തിൽ ഗ്രാമ മുഖ്യൻ ഇടപെട്ടെങ്കിലും പരിഹാരം ഉണ്ടായില്ല. ഇതോടെയാണ് ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചത്. പിന്നീടാണ് രണ്ടുപേരും ഒരുമിച്ചു മരിക്കാൻ തീരുമാനമെടുത്തത്. സംഭവത്തിൽ പ്രതിയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button