യു.എ.ഇ: പാകിസ്താനില്‍ നിന്നും മറ്റ് 11 രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് പുതിയ വീസ അനുവദിക്കുന്നത് യു.എ.ഇ താത്ക്കാലികമായി നിര്‍ത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിര്‍ത്തിവച്ചത്. കൊവിഡ് 19 രണ്ടാം തരംഗവുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് കരുതുന്നതെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഓഫീസ് വക്താവ് സഹീദ് ഹഫീസ് ചൗധരി പ്രതികരിച്ചു.
ജൂണില്‍ പാകിസ്താനിലെ കൊവിഡ് കേസുകള്‍ യര്‍ന്നുവന്നപ്പോള്‍ യു.എ.ഇ യാത്രാവിലക്ക് കൊണ്ടുവന്നിരുന്നു. പാകിസ്താനെ കൂടാതെ തൂര്‍ക്കി, ഇറാന്‍, യെമന്‍, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സന്ദര്‍ശക വീസയും നിര്‍ത്തിവച്ചിട്ടുണ്ട്.
ഈ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ അടുത്തകാലത്ത് ഉയര്‍ന്ന തോതിലാണ്.പാകിസ്താനില്‍ ഇതുവരെ 3,63,380 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 7,230 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
Post Your Comments