Latest NewsKeralaIndia

ഉത്തർപ്രദേശിനും ബീഹാറിനും പിന്നാലെ കേരളത്തിലും മുസ്ളീം സ്ത്രീകൾ ബിജെപിയിലേക്ക്, മലപ്പുറത്ത് ബിജെപി സ്ഥാനാർഥി സുൽഫത്തിനെ ആകർഷിച്ചത് മോദി സർക്കാരിന്റെ മുത്തലാഖ് നിരോധനം

മുത്തലാഖ് നിരോധനം, സ്ത്രീകളുടെ വിവാഹപ്രായം കൂട്ടിയത് ഒക്കെയാണ് സുൽഫത്തിനെ ബിജെപിക്ക് വേണ്ടി രംഗത്തെത്താൻ കാരണമായത്.

മലപ്പുറം: മലപ്പുറത്തെ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ബീജേപി സ്ഥാനാർത്ഥിയെ കണ്ടപ്പോൾ മിക്ക രാഷ്ട്രീയ പാർട്ടികളിലും ഞെട്ടൽ. സ്ഥാനാർഥി മറ്റാരുമല്ല, മുസ്ലിം സമുദായത്തിൽ നിന്നുള്ള സുൽഫത്ത്. പലപ്പോഴും ബീജേപി ടിക്കറ്റിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ മൽസരിച്ചിട്ടുണ്ട് എങ്കിലും, മുത്തലാഖ് നിരോധനം, സ്ത്രീകളുടെ വിവാഹപ്രായം കൂട്ടിയത് ഒക്കെയാണ് സുൽഫത്തിനെ ബിജെപിക്ക് വേണ്ടി രംഗത്തെത്താൻ കാരണമായത്.

അതേസമയം ഒരു തരിപോലും ബിജെപി അനുഭാവം ഇല്ലാത്ത ഒരു മുസ്ലിം കുടുംബത്തിൽ നിന്നും ഒരു സ്ത്രീ ബീജേപിയിലേക്ക് വരികയും സ്ഥാനാർത്ഥി ആവുകയും ചെയ്യുക എന്നത് തികച്ചും ഒരു പുതിയ അനുഭവം ആണ്. ഇതാണ് മറ്റു രാഷ്ട്രീയ പാർട്ടികളിൽ ഞെട്ടലുളവാക്കിയതും. ബീഹാറിലും യുപിയിലും ഗുജറാത്തിലും മുസ്ലിം സ്ത്രീകൾ തിരഞ്ഞെടുപ്പിൽ ബീജേപ്പിക്കനുകൂലമായി വോട്ട് ചെയ്യുകയും സ്ഥാനാർത്ഥിയാവുകയും ചെയ്‌തെന്ന ദേശീയ മാധ്യമങ്ങളിലെ വാർത്തകൾ കേരളത്തിൽ പലരും ഇപ്പോഴും വിശ്വസിച്ചിരുന്നില്ല.

അതെ സമയം 2019 ലേ പോസ്റ്റ് പോൾ പഠനങ്ങൾ, CSDS ന്റേതടക്കം പഠനങ്ങൾ മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ ബിജെപി അഭിമുഖ്യത്തെ കുറിച്ച് സൂചന നൽകിയിരുന്നു. പക്ഷേ കേരളത്തിൽ, മലപ്പുറം ജില്ലയിൽ അത്തരം ഒരു തരംഗം ഉണ്ടാവും എന്ന് ആരും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.

കേരളത്തിലെ ഇടത് വലത് രാഷ്ട്രീയ പാർട്ടികൾ എക്കാലത്തും മുസ്‌ലിം ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ബിജെപിയിൽ നിന്നകറ്റാനായി മുസ്‌ലിം വിരുദ്ധ വാർത്തകൾ ആയിരുന്നു പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം സത്യം മനസ്സിലാക്കിയാണ് സുൽഫത്ത് ഇപ്പോൾ മത്സരിക്കുന്നത്, ഇത് തങ്ങളുടെ പാർട്ടിക്ക് ഊർജ്ജം പകരുമെന്നും’ മലപ്പുറം ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത് പറഞ്ഞു.

അതെ സമയം തന്നെ മത്സരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രാദേശിക നേതാക്കൾ ശ്രമിച്ചെന്നും സുൽഫത്ത് പറയുന്നു. എന്നാൽ തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും ബിജെപിയുടെ വളർച്ചക്കായി താൻ പ്രവർത്തിക്കുമെന്നും സുൽഫത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button