ഡെറാഡൂണ്‍:കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ച് ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രത്തിലെത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനൊപ്പം ഇന്നലെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ വന്‍ ജനക്കൂട്ടവും യോഗിക്കൊപ്പമുണ്ടായിരുന്നു. ബദ്രിനാഥിലേക്ക് പോകാനായി നവംബര്‍ 15നാണ് യോഗി ഉത്തരാഖണ്ഡിലെത്തിയത്. എന്നാല്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ക്ഷേത്ര സന്ദര്‍ശനം നീണ്ടു പോവുകയായിരുന്നു. ഒടുവില്‍ മഞ്ഞുവീഴ്ചയെ അവഗണിച്ച് ദര്‍ശനം നടത്താന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. .പ്രത്യേക ഹെലികോപ്ടറിലാണ് യോഗി ആദിത്യനാഥ് എത്തിയത്.
बहूनि सन्ति तीर्थानि, दिवि भूमौ रसातले।
बदरी सदृशं तीर्थ, न भूतं न भविष्यति।।भगवान बद्री विशाल जी के पावन दर्शन से मन अभिभूत है। असीम शांति व अपरिमित ऊर्जा की अनुभूति हो रही है।
उनकी कृपा से सभी का जीवन सुख, समृद्धि व संतोष से परिपूर्ण हो।
जय जय बद्री विशाल… pic.twitter.com/pLS1bYQCJb
— Yogi Adityanath (@myogiadityanath) November 17, 2020
Post Your Comments