ഡെറാഡൂൺ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബദരീനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം ഇന്ത്യ, ടിബറ്റ് അതിർത്തിയിലെ മന പാസും അദ്ദേഹം സന്ദർശിച്ചു. വൈകിട്ട് നടന്ന ശയൻ ആരതിയിലം അദ്ദേഹം പങ്കെടുത്തു. സംസ്ഥാന ഗസ്റ്റ് ഹൗസുകളിലും അദ്ദേഹം സന്ദർശനം നടത്തി.
Read Also: ഭാര്യ സുഹൃത്തിനൊപ്പം ഒളിച്ചോടി: വീട്ടില്‍ പന്തലിട്ട് ബിരിയാണിയും ഗാനമേളയുമായി ഭർത്താവിന്റെ ആഘോഷം
ഇവിടുത്തെ ജീവനക്കാരുടെ സുഖവിവരങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. വെള്ളിയാഴ്ച മുതലാണ് അദ്ദേഹം തന്റെ ഉത്തരാഖണ്ഡ് പര്യടനം ആരംഭിച്ചത്. മൂന്ന് ദിവസത്തേക്കാണ് അദ്ദേഹത്തിന്റെ പര്യടനം. ജിടിസി ഹെലിപാഡിൽ യോഗിയ്ക്ക് ബിജെപി സംസ്ഥാന ഭാരവാഹികൾ ഗംഭീര സ്വീകരണം നൽകി.
ജിടിസി ഹെലിപാഡിലെത്തിയ ശേഷം അദ്ദേഹം സേഫ് ഹൗസിലേക്ക് പോയി. ഇന്ന് ബദ്രിനാഥിൽ സന്ദർശനം നടത്തി. ശേഷം അദ്ദേഹം രാത്രിയോടെ രുദ്രപ്രയാഗിൽ എത്തി. ഞായറാഴ്ച്ച അദ്ദേഹം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയെ സന്ദർശിക്കും. നാളെ ഉച്ചയോടെ അദ്ദേഹം തിരികെ ഉത്തർപ്രദേശിലേയ്ക്ക് മടങ്ങും.
Read Also: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ ഉടൻ പരിഗണിക്കില്ല
Post Your Comments