Latest NewsIndiaNews

അവധിയെടുക്കാതെ കഴിഞ്ഞ ഏഴ് വര്‍ഷമായി മോദിയും നാല് വര്‍ഷമായി യോഗിയും ജനസേവനം നടത്തുന്നു: നിങ്ങളാണ് യഥാർത്ഥ ദേശഭക്തർ

ലക്‌നൗ: രാജ്യത്തിന് വേണ്ടി കഴിഞ്ഞ ഏഴ് വര്‍ഷമായി ഒരുദിവസം പോലും വിശ്രമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, കഴിഞ്ഞ നാല് വര്‍ഷമായി ഒരു ദിവസം പോലും അവധിയെടുക്കാതെ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച് ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ.

Also Read:പാലാ ബിഷപ്പിന്റെ പരാമർശത്തിൽ നടക്കുന്ന ചർച്ചകൾ അവസാനിപ്പിക്കണം: പി. രാജീവ്

‘പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഏഴുവര്‍ഷത്തെ ഭരണകാലത്ത് ഒരു ദിവസം പോലും ലീവെടുത്തിട്ടില്ല. തന്റെ മുഴുവന്‍ സമയവും പൊതുജന സേവനത്തിനായി നീക്കിവച്ചു. അതുപോലെ നമ്മുടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒരുദിവസം പോലും അവധിയെടുത്തിട്ടില്ല. ഇതാണ് രാജ്യവും സംസ്ഥാനവും വികസന പാതയിലേക്ക് നീങ്ങാന്‍ കാരണ’മെന്ന് ദിനേശ് ശര്‍മ്മ പറഞ്ഞു.

‘യഥാര്‍ത്ഥ ദേശഭക്തന്‍ സമൂഹത്തിന് വേണ്ടി ജോലിചെയ്യുന്നവനാണ്. തനിക്ക് വേണ്ടി ജോലിനോക്കുന്നവനല്ല. സംസ്ഥാനത്തെ എല്ലാവിധ ജനങ്ങള്‍ക്കും യോഗി സര്‍ക്കാര്‍ വികസനം നല്‍കി’യെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button