ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരായ ഹർജിയിൽ വിധി പറയൽ മാറ്റി സുപ്രിംകോടതി. നരേന്ദ്രമോദിയുടെ വാരണാസിയിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മുന്‍ ബിഎസ്എഫ് ജവാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതി വിധി പറയാന്‍ മാറ്റിയത്. വാദം പറയാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം തള്ളി.
Read Also: രാജ്യത്ത് ആദ്യം… ‘കൗ’ ക്യാബിനറ്റുമായ് മധ്യപ്രദേശ്
എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഹര്‍ജിയാണെന്നും, പ്രധാനപ്പെട്ട കേസാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നിരീക്ഷിച്ചു. വാരണാസിയിലെ നാമനിര്‍ദേശ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്താണ് മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ കോടതിയെ സമീപിച്ചത്.
Post Your Comments