തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനോട് പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. നിലവില്‍ ഇരുഭാഗത്തും അറസ്റ്റ് ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ പരിഹസിച്ചാണ് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.
ഒരാള്‍ ഗോള്‍ വഴങ്ങിയാല്‍ മറ്റേയാളും വഴങ്ങണമെന്ന് നിര്‍ബന്ധമുള്ള ഒരേ ടീമിലെ രണ്ട് ഗോളികളുടെ സെല്‍ഫ് ഗോള്‍ പരാക്രമമാണ് ഇപ്പോള്‍ കാണുന്നത്. ടി ഒ സൂരജിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നേ അറസ്റ്റ് ചെയ്യേണ്ടിയിരുന്നതാണ് വി കെ ഇബ്രാഹിം കുഞ്ഞിനെ. ഇനി എല്‍ ഡി എഫിന്റെ ഊഴമാണ്. അടുത്ത അറസ്റ്റ് മുഖ്യമന്ത്രി തന്നെയാകുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് ശോഭാ സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചേക്കാം എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്ന് തന്നെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കും എന്നാണ് സൂചന. അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സ് നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടരാം.
ശോഭാസുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുസ്ലിം ലീഗ് മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍, മുഖ്യമന്ത്രിയുടെ വീട്ടുവാതില്‍ക്കല്‍ കേന്ദ്ര ഏജന്‍സി വിലങ്ങുമായി വരുന്നത് വരെ കാത്തിരുന്ന ഇടതുപക്ഷ സര്‍ക്കാര്‍ മാസ്സാണ്. ഒരാള്‍ ഗോള്‍ വഴങ്ങിയാല്‍ മറ്റേയാളും വഴങ്ങണമെന്ന് നിര്‍ബന്ധമുള്ള ഒരേ ടീമിലെ രണ്ട് ഗോളികളുടെ സെല്‍ഫ് ഗോള്‍ പരാക്രമമാണ് ഇപ്പോള്‍ കാണുന്നത്. ടി ഒ സൂരജിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നേ അറസ്റ്റ് ചെയ്യേണ്ടിയിരുന്നതാണ് വി കെ ഇബ്രാഹിം കുഞ്ഞിനെ. ഇനി എല്‍ ഡി എഫിന്റെ ഊഴമാണ്. അടുത്ത അറസ്റ്റ് മുഖ്യമന്ത്രി തന്നെയാകുമോ എന്ന് കാത്തിരുന്ന് കാണാം.
Post Your Comments