തൃശൂർ: മാള ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഹാഷിഷ് ഓയിലുമായി യുവാവ് പോലീസ് പിടിയിൽ . ചാലക്കുടി സ്വദേശി ജെറിനാണ് അരക്കോടി രൂപ വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി എക്സൈസ് ഇന്റലിജൻസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ലഹരിമരുന്നാണ് തൃശ്ശൂർ എക്സൈസ് ഇന്റലിജൻസും മാള എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്ന് പിടികൂടിയിരിക്കുന്നത്. ചെന്നൈയിൽനിന്നും നിന്ന് മയക്കു മരുന്നു എത്തിച്ച്, തൃശ്ശൂർ ജില്ലയിലെ ചാലക്കുടി, മാള, എറണാകുളം ജില്ലയിലെ ആലുവ, പെരുമ്പാവൂർ, എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്നവരിൽ പ്രധാന പ്രതിയാണ് ജെറിൻ.
Post Your Comments