ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി ഗോദയിലേക്ക് ഇറങ്ങുന്നു. നേതൃത്വത്തെ കുറിച്ച് വളരെ ഗൗരവത്തിലുള്ള വിമര്‍ശനങ്ങള്‍ കൂടി വന്നത് കൊണ്ടാണ് പ്രിയങ്ക അടുത്ത നീക്കവുമായി ഇറങ്ങിയത്. യുപി നേതൃത്വത്തെ തിരഞ്ഞെടുപ്പിനായി ഒരുക്കുകയാണ് പ്രിയങ്ക. ലഖ്‌നൗവില്‍ പുതിയ പാര്‍ട്ടി ക്യാമ്പ് ആരംഭിക്കുകയാണ്. 18 മാസം മുമ്പില്‍ കണ്ട് കൊണ്ട് അതിവേഗത്തിലുള്ള ഔട്ട്‌റീച്ചാണ് ലക്ഷ്യമിടുന്നത്. പാര്‍ട്ടി ദുര്‍ബലമായ മേഖലകളില്‍ അടിമുടി പരിഷ്‌കാരങ്ങള്‍ വരെ പ്രതീക്ഷിക്കാവുന്നതാണ്.
എന്നാൽ കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടിക്ക് ശക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പ്രിയങ്ക ഗാന്ധി തന്നെ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കും. പാര്‍ട്ടിയുടെ താരപ്രചാരക പ്രിയങ്കയായിരിക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ദേശീയ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് അഖിലേഷ് യാദവ് പരസ്യമായി പറഞ്ഞിരുന്നു. അമ്മാവന്‍ ശിവപാല്‍ യാദവുമായിട്ടാണ് സമാജ് വാദി പാര്‍ട്ടി സഖ്യമുണ്ടാക്കുന്നത്. ഇതോടെയാണ് കോണ്‍ഗ്രസും തനി വഴിയിലേക്ക് നീങ്ങുന്നത്.
Read Also: ‘ആട് മോഷ്ടാക്കളുടെ’ ക്രൂര മരണത്തിനിരയായി പന്ത്രണ്ടുകാരൻ
അതേസമയം പ്രിയങ്ക ഉപതിരഞ്ഞെടുപ്പിലെ വീഴ്ച്ചകള്‍ കൃത്യമായി പഠിച്ചിട്ടുണ്ട്. അടുത്ത 18 മാസം അത് നടപ്പിലാക്കാനാണ് പ്രിയങ്ക ഒരുങ്ങുന്നത്. ലഖ്‌നൗവില്‍ അടുത്ത മാസം തന്നെ ഒരു ക്യാമ്പ് പ്രിയങ്ക ഒരുക്കും. ഇവിടെയാണ് കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങള്‍ നടക്കുക. അടുത്ത 18 മാസവും യുപിയില്‍ തന്നെ ചെലവിടാനാണ് പ്രിയങ്ക ഒരുങ്ങുന്നത്. പാര്‍ട്ടിയില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ കണ്ട് ബ്രാന്‍ഡായി മാറാനാണ് പ്രിയങ്കയുടെ തീരുമാനം.
Post Your Comments