ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടി പ്രവര്‍ത്തക. ഗുലാബി ഗാംഗ് പ്രവര്‍ത്തക സമ്പത് പാല്‍ ആണ് പാര്‍ട്ടിവിട്ടത്. രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിന് കൈമാറിയതായി സമ്പത് പാല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് തനിക്ക് സീറ്റ് നഷ്ടമായതെന്നും പാര്‍ട്ടിയിലെ ആഭ്യന്തര രാഷ്ട്രീയത്തെക്കുറിച്ച് ഹൈക്കമാന്റിനെ അറിയിക്കുമെന്നും രാജിക്കത്ത് നല്‍കിയതിന് ശേഷം സമ്പത് പാല്‍ പ്രതികരിച്ചു.
Read Also : തിരുവനന്തപുരത്ത് മാനോദൗര്‍ബല്യമുള്ള സഹോദരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം: സഹോദരന്‍ പിടിയില്‍
മൗ മണിക്പുര്‍ മണ്ഡലത്തില്‍ നിന്ന് 2012, 2017 കാലഘട്ടത്തില്‍ നിയമസഭയിലേക്ക് സമ്പത് പാല്‍ മത്സരിച്ചിരുന്നു. ഇത്തവണയും പാര്‍ട്ടി മത്സരിക്കാന്‍ സീറ്റ് നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു സമ്പത് പാല്‍. എന്നാല്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചതോടെയാണ് രാജിവച്ചത്. ഗുലാബി ഗാംഗ് പ്രവര്‍ത്തക രഞ്ജന ഭര്‍ട്ടിലാല്‍ പാണ്ഡെയാണ് സമ്പത് പാലിന്റെ പകരക്കാരിയായി മത്സര രംഗത്തെത്തുന്നത്.
ജാതിഭേദമന്യേ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗുലാബി ഗാംഗ്. സംഘടനയില്‍ ഭൂരിഭാഗം പേരും പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഗാര്‍ഹിക പീഡന ഇരകള്‍ക്ക് ആവശ്യമായ പൊലീസ് പിന്തുണ ലഭിക്കാത്തതിനെതിരെ 2006ലാണ് സംഘടന രൂപീകരിച്ചത്. ദാരിദ്ര്യം, നിരക്ഷരത മുതലായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന സമൂഹത്തെ മുഖ്യധാരയില്‍ എത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.
Post Your Comments