ന്യൂഡൽഹി: നാഷനൽ ഹെറൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നത് നാലാം ദിവസത്തിലേക്ക് കടക്കവെ പ്രതിഷേധവുമായി കോൺഗ്രസ്. എന്നാൽ, രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സമരത്തിനു പോകുന്നയാൾക്ക് ലിഫ്റ്റ് നൽകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
#WATCH | Delhi: Congress leader Priyanka Gandhi Vadra takes Rahul Gandhi’s supporter in her car as she headed towards Jantar Mantar where her party is protesting over ED probe against Rahul in the National Herald case pic.twitter.com/K1lZS5Rift
— ANI (@ANI) June 20, 2022
രാഹുൽ ഗാന്ധിയുടെ പോസ്റ്റർ പിടിച്ചുകൊണ്ട് നിന്നയാളെ പൊലീസ് കൊണ്ടുപോകുന്നത് കണ്ട പ്രിയങ്ക ഇയാളോട് കാറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് ഈ വിഡിയോ പങ്കുവച്ചത്.
Read Also: മിഷൻ മോഡ് ഓൺ: അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേർക്ക് തൊഴിൽ !
എന്നാൽ, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് ഇയാൾ എത്തിയത്. ഇ.ഡി ഓഫീസ് സമുച്ചയത്തിൽ അതിക്രമിച്ചുകയറിയ ഇയാളെ പൊലീസ് പിടികൂടി. ഈ സമയത്ത് പ്രിയങ്കാ ഗാന്ധി ഇ.ഡി ഓഫീസിൽ നിന്ന് പുറത്തുവന്നു. തുടർന്നാണ്, പ്രിയങ്കാ ഗാന്ധി ഇയാളെയും കൂട്ടി ന്യൂഡൽഹിയിലെ ജന്തർ മന്തറിലേക്ക് പോയി. ജന്തർ മന്തറിൽ നടക്കുന്ന സത്യാഗ്രഹത്തിൽ ഇവർ പങ്കെടുത്തു.
Post Your Comments