Latest NewsNewsIndia

ബെംഗളൂരു കലാപക്കേസ്: മുന്‍ കോണ്‍ഗ്രസ് മേയര്‍ സമ്പത്ത് രാജ് അറസ്റ്റില്‍

ബെംഗളൂരു : ബംഗളൂരു കലാപ കേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മേയറുമായ സമ്പത്ത് രാജ് അറസ്റ്റിൽ. ഡി.ജെ ഹള്ളി, കെ.ജി ഹള്ളി എന്നിവിടങ്ങളിലുണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു.

കോവിഡ് -19 ചികിത്സയ്ക്കായി ബെംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമ്പത്തിനെ ഒക്ടോബർ 31 മുതലാണ് കാണാതായത്. അതേസമയം ബെംഗളൂരു അക്രമക്കേസിൽ പ്രതിയാക്കിയതിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് സമ്പത്തിന്റെ അഭിഭാഷകൻ ആരോപിച്ചിരുന്നു.

ഓഗസ്റ്റ് 11 ന് ബെംഗളൂരുവിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് നേതാക്കളായ എ.ആർ സക്കീർ, സമ്പത്ത് രാജ് എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി ക്രൈംബ്രാ‍ഞ്ച് കുറ്റപത്രം സമർപ്പിച്ചത്.  നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണത്തിൽ മൂന്നു പേർ മരിക്കുകയും അറുപതോളം പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് 415 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button