
വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കും 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രില്‍ രണ്ട് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഏപ്രില്‍ മൂന്ന് മുതല്‍ നികുതി ഈടാക്കുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചു.
Read Also: യുഎഇയിൽ പ്രവാസി തൊഴിലാളികൾക്ക് ലൈഫ് ഇൻഷൂറൻസ്: വർഷം 32 ദിർഹം പ്രീമിയം
അമേരിക്കയില്‍ നിര്‍മ്മിക്കാത്ത എല്ലാ കാറുകള്‍ക്കും 25 ശതമാനം താരിഫ് ഏര്‍പ്പെടുത്താനാണ് തീരുമാനം. 2.5 ശതമാനത്തില്‍ നിന്നാണ് നികുതി 25 ശതമാനമാക്കി ഉയര്‍ത്തിയത്. ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം കൂടുമെന്ന് ട്രംപ് പ്രതീക്ഷിക്കുന്നു. എന്നാല്‍ വിദേശ കമ്പനികള്‍ അമേരിക്കയില്‍ തന്നെ കാര്‍ നിര്‍മിക്കാന്‍ തയ്യാറായാല്‍ ഈ നികുതി ഭാരത്തില്‍ നിന്ന് രക്ഷ നേടാനാവും.
വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള ഒരു ഉപാധിയായി താരിഫുകളെ ഏറെക്കാലമായി ട്രംപ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അമേരിക്കയുടെ വിഭവങ്ങള്‍ മറ്റ് രാജ്യങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്ന വാദഗതിക്കാരാണ് പ്രസിഡന്റ്. യുഎസ് വ്യാവസായിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും വരുമാനം ഉണ്ടാക്കുന്നതിനുമുള്ള ഒരു മാര്‍ഗമായി താരിഫുകളെ അദ്ദേഹം കാണുന്നു. ഈ തീരുമാനത്തില്‍ ഇലോണ്‍ മസ്‌കിന് പങ്കില്ലെന്നും ട്രംപ് വിശദീകരിച്ചു.
ചൈനയ്ക്ക് താരിഫുകളില്‍ നേരിയ ഇളവ് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ക്ക് പരസ്പര താരിഫ് പ്രഖ്യാപിക്കുമെന്നാണ് ആവര്‍ത്തിച്ച് ഇദ്ദേഹം വ്യക്തമാക്കിയത്. ഇതിനിടയിലാണ് ചൈനയോടുള്ള നിലപാടിലെ മയപ്പെടുത്തല്‍. അതേസമയം ടിക് ടോക്കിന്റെ ചൈനീസ് ഉടമസ്ഥാവകാശം ഒരു പ്രധാന തര്‍ക്ക വിഷയമായി നിലനില്‍ക്കുന്നുണ്ട്.
Post Your Comments