ലണ്ടന്‍: രാജ്യത്തെ പാര്‍ലമെന്റ് അംഗത്തിനു കോവിഡ് 19 ബാധിച്ചതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആഷ്ഫീല്‍ എംപി ലീ ആന്ഡേഴ്സണ് ആണ് കോവിഡ് പോസിറ്റീവായത്. ഇദ്ദേഹവുമായി ബോറിസ് ജോണ്സണ് ചൊവ്വാഴ്ച അരമണിക്കൂറിലേറെ നേരിട്ട സംസാരിച്ചിരുന്നു.
Read Also: ബിഹാർ ഭരിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരോ? സൂചന നൽകി എൻഡിഎ
എന്നാൽ താൻ സ്വയം നിരീക്ഷണത്തിലാണെന്ന കാര്യം ബോറിസ് ജോണ്സണ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. കോവിഡ് രോഗബാധിതനുമായി സന്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിന്നു. എന്നാല്‍, നിലവില്‍ തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. പക്ഷേ, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നു. ഒൗദ്യോഗിക വസതിയിലിരുന്ന് താന്‍ ജോലികള്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോറിസിന് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും കോവിഡ് ലക്ഷണങ്ങളും ഇല്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും പറഞ്ഞു.
Post Your Comments