പാറ്റ്‌ന ; ബിഹാറിനെ നയിക്കാന്‍ വീണ്ടും നിതീഷ് കുമാര്‍. ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ജെഡിയു നേതാവ് നിതീഷ് കുമാര്‍. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഫഗു ചൗഹാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.തുടര്‍ച്ചയായ നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ സര്‍ക്കാരിന്റെ അമരത്ത് എത്തുന്നത്. ബിജെപിയുടെ താര്‍കിഷോര്‍ പ്രസാദും രേണുദേവിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
Read Also : ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതാണ് രാജ്യത്തിന്‍റെ ഭാവി; ഡോ.എസ് ജയശങ്കർ
243 അംഗ നിയമസഭയില്‍ 125 സീറ്റ് നേടിയാണ് എന്‍ഡിഎ ബിഹാറില്‍ അധികാരത്തിലേറിയത്. എന്‍ഡിഎയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 74 സീറ്റുകളാണ് പാര്‍ട്ടി നേടിയത്. അതേസമയം ജെഡിയുക്ക് ലഭിച്ചത്43 സീറ്റുകളാണ്. ജെഡിയുവിനെക്കാള്‍ 31 സീറ്റുകള്‍ ബിജെപി അധികം നേടിയതോടെ ഇത്തവണ എന്‍ഡിഎയെ നയിക്കാന്‍ നിതീഷ് എത്തുമോയെന്നുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.എന്നാല്‍ നിതീഷ് തന്നെയാകും എന്‍ഡിഎ മുഖ്യമന്ത്രിയെന്ന് ബിജെപി നിലപാട് വ്യക്തമാക്കുകയായിരുന്നു.
Post Your Comments