ന്യൂഡല്‍ഹി: ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതാണ് രാജ്യത്തിന്‍റെ ഭാവിയെന്ന് വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ പറയുന്നു. ഡെക്കാൻ ഡയലോഗിന്‍റെ മൂന്നാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരിയെ ഒരു തയ്യാറെടുപ്പുമില്ലാതെയാണ് രാജ്യം പ്രതിരോധിച്ചത്. ഇത് ജനങ്ങൾക്ക് ആത്മവിശ്വാസം പകരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപന സമയത്ത് ആവശ്യത്തിന് പിപിഇ കിറ്റുകളോ, വെന്‍റിലേറ്ററുകളോ,എന്‍95 മാസ്കുകളോ പോലും ഇല്ലായിരുന്നു. എന്നാൽ, ഇന്നാവട്ടെ മറ്റ് രാജ്യങ്ങള്‍ക്ക് പോലും ഇന്ത്യ കൈതാങ്ങായി മാറുന്ന കാഴ്ചയാണ് കാണുന്നത്. പല വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ സാമൂഹിക അച്ചടക്കം വേറിട്ടുനിൽക്കുന്നുവെന്നും അത് നേതൃത്വത്തിന്‍റെ സ്വാധീനമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments