വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത് 6,613 പേർ. ഇതോടെ ലോകത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 1,324,025 ആയി ഉയർന്നിരിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 489,283 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് . ഇതോടെ ലോകത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 54,804,194 ആയി ഉയർന്നിരിക്കുകയാണ്. ഇതുവരെ 38,129,282 പേര് കോവിഡില്‍ നിന്നും രോഗമുക്തി നേടി. 15,350,887 പേർ ഇപ്പോഴും രോഗം ബാധിച്ച് ചികിത്സയിൽ തുടരുകയാണ് . ഇതില്‍ 98,810 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, സ്പെയിന്, ബ്രിട്ടന്, അര്‍ജന്റീന, കൊളംബിയ, ഇറ്റലി. എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിൽ നിൽക്കുന്ന രാജ്യങ്ങള്‍.
Post Your Comments