
പനാജി : ഇന്ത്യ ഉടന്‍ തന്നെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും ലോകമെമ്പാടുമുള്ള വിദഗ്ധര്‍ ഇക്കാര്യം വിശ്വാസിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഊര്‍ജ മേഖലയും സുപ്രധാന പങ്കുവഹിക്കുന്നു. ഇതിനോടകം തന്നെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവായി ഇന്ത്യ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ സംഘടിപ്പിച്ച എനര്‍ജി വീക്ക് 2024 സമ്മേളത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
Read Also: ഇന്ത്യയില്‍ പാശ്ചാത്യ രാജ്യങ്ങളിലെ സംസ്‌കാരം മാതൃകയാക്കാന്‍ സാധിക്കില്ല : സുപ്രീം കോടതി
ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ തന്നെ ഇന്ത്യയുടെ ജിഡിപി നിരക്ക് 7.5 ശതമാനം വര്‍ദ്ധിച്ചു. ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്താവും മൂന്നാമത്തെ വലിയ എല്‍പിജി ഉപഭോക്താവുമാണ് നമ്മുടെ രാജ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments