Latest NewsKeralaIndia

ജാതിവിവേചനത്തിനെതിരെ സംസാരിക്കാന്‍ ദലിതര്‍ക്ക് സാധിക്കുന്നില്ല, സി.പി.എം ആക്രമണം തുടരുന്നുവെന്ന് ; ചിത്രലേഖ ഇസ്ലാമിലേക്ക് മതംമാറുന്നു

പയ്യന്നൂര്‍: ജാതിവിവേചനത്തില്‍ മനംനൊന്ത്​ ഇസ്​ലാം സ്വീകരിക്കാന്‍ ആലോചിക്കുകയാണെന്ന്​ കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട്​ സി.പി.എം ബഹിഷ്കരണം നേരിട്ട ദലിത് ഓട്ടോഡ്രൈവര്‍ ചിത്രലേഖ. ഫേസ്ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യമറിയിച്ചത്. ഈ ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായി. അതിനാല്‍ ഇതുവരെ ജീവിച്ചുപോന്ന സ്വത്വം വിട്ട് ഇസ്​ലാം മതം സ്വീകരിക്കാനുള്ള ആലോചനയിലാണെന്ന് ചിത്രലേഖ പറയുന്നു.

സവര്‍ണരുടെ ജാതിവിവേചനത്തിനെതിരെ സംസാരിക്കാന്‍ ദലിത് സമൂഹത്തിലാര്‍ക്കും സാധിക്കുന്നില്ലെന്നും ആരെങ്കിലും സംസാരിച്ചാല്‍ തന്നെ കുറ്റപ്പെടുത്താനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നതും കണ്ണൂര്‍ പയ്യന്നൂരിലെ ദലിത് ഓട്ടോഡ്രൈവര്‍ ചിത്രലേഖ. തനിക്കെതിരെ നടന്നത് പോലെയുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം ഇതാണ്. ഒരു തരത്തിലും ജീവിക്കാനാവാതെ ഒറ്റപ്പെടുന്നത് ഭീകരമാണെന്നും ചിത്രലേഖ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്വന്തം സമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനകളില്‍ നിന്നുപോലും ആവശ്യമായ സഹായം ഉണ്ടായില്ല. ആരും സംരക്ഷണം നല്‍കിയിട്ടുമില്ല. ജാതീയമായ ഒറ്റപ്പെടലില്‍ നിന്നും സുരക്ഷിതത്വം നേടാന്‍ ഇസ്‌ലാം ആശ്ലേഷണത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത് എന്നും ഇവർ പറയുന്നു. ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനെയൊരു ആലോചന.

ലവ് ജിഹാദ് പണം എന്ന പേരും പറഞ്ഞ് ആരും ഈ വഴിക്ക് വരണ്ട. പുരോഗമന കപട മതേതര പാര്‍ട്ടിയായ സി.പി.എമ്മിനെ ഭയക്കാതെ തൊഴില്‍ ചെയ്തു ജീവിക്കണമെന്നും സ്വന്തമായി ഒരു വീട്ടില്‍ അന്തിയുറങ്ങണമെന്നുമാണ് ആഗ്രഹം -ഫേസ്ബുക് പോസ്റ്റില്‍ ചിത്രലേഖ പറഞ്ഞു.

ചിത്രലേഖയുടെ കുറിപ്പ് വായിക്കാം…

പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സി.പി.എം എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തത് കൊണ്ടും തൊഴില്‍ ചെയ്തു ജീവിക്കാന്‍ സമ്മതിക്കാതെ നിരന്തരം ആക്രമിക്കുകയും ജനിച്ച നാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാന്‍ സമ്മതിക്കാതെ സി.പി.എം പാര്‍ട്ടിയുടെ ആക്രമണങ്ങള്‍ തുടരുന്നു. ഈ ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരുന്നു. ഇക്കാരണത്താല്‍ ഞാന്‍ ഇതുവരെ ജീവിച്ചുപോന്ന സ്വത്വം വിട്ട് ഇസ്​ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ്.

ഇരുപതു വര്‍ഷക്കാലത്തോളം സി.പി.എമ്മിന്‍റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചന ആഗ്രഹിക്കുന്നത്. ലവ് ജിഹാദ് പണം എന്ന പേരും പറഞ്ഞ് ആരും ഈവഴിക്കു വരേണ്ട. കാരണം പുരോഗമന കപട മതേതര പാര്‍ട്ടിയായ സി.പി.എമ്മിന് മുന്നില്‍ ഇനിയും സ്വൈര്യമായി, ഇരുട്ടിന്‍റെ മറപിടിച്ചു ആക്രമിക്കുന്ന സി.പി.എമ്മിനെ ഭയമില്ലാതെ തൊഴില്‍ ചെയ്തു ജീവിക്കണം, സ്വന്തമായി ഒരു വീട്ടില്‍ അന്തിയുറങ്ങണം എന്ന ആഗ്രഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button