Latest NewsNewsIndia

ബംഗാളിക്ക് ഇനി തൊഴില്‍ തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല, ഭരണം ലഭിച്ചാല്‍ ജനങ്ങള്‍ക്ക് ബംഗാളില്‍ തന്നെ തൊഴില്‍ നല്‍കും… തൊഴിലിന് ഉയര്‍ന്ന കൂലിയും നല്‍കും… ഉറപ്പു നല്‍കി അമിത് ഷാ

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളാണ് ഇനി ബിജെപിയുടെ അടുത്ത ലക്ഷ്യം. മമതാ ബാനര്‍ജിയെ താഴെയിറക്കുക എന്ന ശപഥത്തോടുകൂടിയാണ് ഇപ്പോള്‍ അണിയറയില്‍ ഒരുക്കങ്ങള്‍ നടക്കുന്നത്. ഇതിനായി പശ്ചിമ ബംഗാളില്‍ പ്രചരണ പരിപാടികള്‍ക്ക് ബി.ജെ.പി തുടക്കം കുറിച്ചു കഴിഞ്ഞു.

Read Also : ജനങ്ങള്‍ക്ക് ആശ്വാസ വാര്‍ത്ത : കോവിഡ് വാക്സിന്‍ ഫലപ്രദമെന്ന് കണ്ടെത്തല്‍ … 94.5 % വിജയകരം… ബിഗ് ബ്രേക്കിംഗ് പുറത്തുവിട്ട് മാധ്യമങ്ങളും

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതിനൊപ്പം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിവരികയാണ്. വരും ദിവസങ്ങളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രചരണ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

‘ബംഗാളിനെ ഗുജറാത്ത് ആക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു. ഇത് നൂറ് ശതമാനം ശരിയാണ്. ഞങ്ങള്‍ ബംഗാളിനെ ഗുജറാത്ത് ആക്കും. ഇപ്പോള്‍ ജോലി ലഭിക്കാന്‍ ബംഗാളില്‍ നിന്നുള്ളവര്‍ ഗുജറാത്തിലേക്ക് കുടിയേറേണ്ടതുണ്ട്. വരും വര്‍ഷങ്ങളില്‍ ആളുകള്‍ക്ക് ഗുജറാത്തിലേക്ക് പോകേണ്ടതില്ല. അവര്‍ക്ക് ബംഗാളില്‍ ജോലി ലഭിക്കും.’ നല്ല തൊഴില്‍ നല്‍കുന്നതിനനുസരിച്ച് നല്ല കൂലിയും ലഭ്യമാക്കും, അതില്‍ അമിത് ഷായുടെ ഉറപ്പണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button