തിരുവനന്തപുരം: ഇത്തവണ ദിപാവലി മുഖ്യമന്ത്രി കുടുംബത്തോടെപ്പം ആഘോഷിച്ച് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ്. പൂത്തിരി കത്തിച്ച് ആഘോഷമാക്കിയരിക്കുകയാണ് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഭാര്യ വീണയും. എന്നാൽ ആഘോഷത്തിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ റിയാസ് പങ്കുവച്ചിട്ടുണ്ട്. ‘ഹാപ്പി ദീപാവലി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ദീപാവലി ദിനത്തിൽ മുണ്ടും ഷർട്ടും അണിഞ്ഞ് വീണയ്ക്കൊപ്പം പൂത്തിരി കത്തിക്കുന്നതിന്റെ വീഡിയോ ആണ് മുഹമ്മദ് റിയാസ് പങ്കുവച്ചത്.നിരവധി പേരാണ് ഇരുവർക്കും കമന്റിലൂടെ ആശംസകളറിയിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് നടന്ന ആഘോഷത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ചുപേർ മാത്രമായിരുന്നു പങ്കെടുത്തത്.ഇരുവരുടെയും വിവാഹ ശേഷമുള്ള ആദ്യ ദീപാവലിയായിരുന്നു ഇത്. കഴിഞ്ഞ ജൂൺ 15നായിരുന്നു ഇവരുടെ വിവാഹം.
Post Your Comments