വ്രതശുദ്ധിയോടെ അയ്യപ്പനെ കാണാൻ ആയിരങ്ങൾ പടിചവിട്ടുന്ന മണ്ഡലകാലത്തിനു തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറക്കുകയാണ്. മുൻവർഷങ്ങളിൽ മണ്ഡലകാലം വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. സ്ത്രീപ്രവേശന വിധിയും നവോത്ഥാനപ്രകടനങ്ങളും കൊണ്ട് ഭക്തരുടെ മനസ്സിൽ വേദനയുടെ ശൂലം കുത്തിയ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഇന്നത്തെ ഗതി എന്താണെന്ന് നോക്കേണ്ടതാണ്.
ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമായി പോയ ബിജെപി നേതാവ് കെ. സുരേന്ദ്രൻ 21 ദിവസം അകത്തു കിടന്നത് രാഷ്ട്രീയകളിയുടെ ഭാഗമായി തന്നെയാണ്. ആ സുരേന്ദ്രന്‍ ഇന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നു. എന്നാൽ കഴിഞ്ഞ മണ്ഡല കാലത്ത് ചിരിയോടെ നോക്കി നിന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പദവി നഷ്ടമായിക്കഴിഞ്ഞു. മക്കളുടെ ദുർനടത്തം തലവേദന ആയതോടെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും ലീവ് എടുക്കേണ്ടി വന്നിരിക്കുകയാണ്. മയക്കുമരുന്നു കടത്ത് കേസിൽ സാമ്പത്തിക സഹായത്തിന്റെ പേരിൽ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിൽ ആയി. കര്‍ണാടകത്തിലെ പരപ്പന അഗ്രഹാര ജയിലിൽ റിമാന്റിൽ കഴിയുകയാണ് ബിനീഷ്. മറ്റൊരു മകനായ ബിനോയ് കോടിയേരി ബീഹാറി പീഡന കേസില്‍ വീണ്ടും കുടുങ്ങുമോ എന്ന ഭീതിയിലാണ്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് പോലീസ്. കോടിയേരിയും കുടുംബവും മാത്രമല്ല സര്‍ക്കാരും പ്രതിസന്ധിയിലാണ്. സ്വർണ്ണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും സംശയത്തിന്റെ നിഴലിൽ നിന്നും പൂർണ്ണമായും മുക്തമായിട്ടില്ല.
read also:സന്ദീപ് നായരെ ഇ.ഡി മാപ്പ് സാക്ഷിയാക്കിയേക്കും; ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍
ദുബായിലെ മെഹ്ഫില്‍ ബാറില്‍ ഡാന്‍സര്‍ ആയിരുന്ന ബിഹാര്‍ സ്വദേശിനി വിവാഹവാഗ്ദാനം നല്‍കി ബിനോയ് പീഡിപ്പിച്ചെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും ആരോപിച്ച് നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് വൈകാതെ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ബിനോയിയുടെ ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. മുംബൈ മീരാ റോഡില്‍ താമസിക്കുന്ന യുവതി 2019 ജൂണിലാണു കേസ് നല്‍കിയത്. കേസ് റദ്ദാക്കണമെന്ന ബിനോയിയുടെ ഹര്‍ജി 2021 ജൂണിലേക്കു മാറ്റിയിരിക്കുകയാണ്.
കേസില്‍ നേരത്തെ ബിനോയിയെ മുംബൈയില്‍ വിളിച്ചുവരുത്തി തെളിവെടുത്തിരുന്നു. വിവാഹവാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ കേസ്. ഹിന്ദു ആചാരപ്രകാരം തങ്ങള്‍ വിവാഹം ചെയ്തുവെന്നും അന്ന്, അവിവാഹിതനാണെന്നാണ് ബിനോയ് തന്നെ വിശ്വസിപ്പിച്ചിരുന്നതെന്നും പരാതിയിൽ യുവതി ആരോപിക്കുന്നു. കൂടാതെ 2009 ല്‍ ഗര്‍ഭിണിയായതോടെ മുംബൈയിലേക്കു മടങ്ങിയ തന്റെ ആദ്യഘട്ടങ്ങളിലെ ചെലവെല്ലാം വഹിച്ചിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞുമാറാന്‍ തുടങ്ങിയെന്നും യുവതി പറഞ്ഞു. ഇതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞതെന്നും പരാതിയിൽ പറയുന്നുണ്ട്.
read also:ശിവശങ്കറുമായും സ്വപ്നയുമായും ഐസക് പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്; കെ.സുരേന്ദ്രൻ
2010 ജൂലായ് 22നാണ് കുട്ടി ജനിക്കുന്നത്. കുട്ടിയെ വളര്‍ത്താന്‍ ബിനോയ് കോടിയേരി ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ സ്വദേശി അയച്ച കത്തും നേരത്തെ പുറത്തുവന്നിരുന്നു. 2018 ഡിസംബറില്‍ അഭിഭാഷകന്‍ മുഖേനയാണ് യുവതി ബിനോയ്ക്ക് കത്ത് അയച്ചത്. ഇതിനു പിന്നാലെ ബിനോയ് കോടിയേരി കണ്ണൂരില്‍ പോലീസില്‍ യുവതിക്കെതിരെ പരാതി നല്‍കി. അതോടെ പീഡന കേസ് ഉയർന്നു.
മറ്റൊരു മണ്ഡലകാലം കൊറോണയെ തുടർന്ന് ശാന്തമായി ഭക്തർക്ക് ആഘോഷിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഈ മണ്ഡലകാലം മാറ്റത്തിന്റെ സൂചനകൂടിയായി മാറുമ്പോൾ കേരള രാഷ്ട്രീയത്തിൽ എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.
Post Your Comments