KeralaLatest NewsNews

സന്ദീപ് നായരെ ഇ.ഡി മാപ്പ് സാക്ഷിയാക്കിയേക്കും; ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍

കോടതി അനുമതി ലഭിച്ച സാഹചര്യത്തില്‍ കസ്റ്റംസ് നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യും.

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സന്ദീപ് നായരെ ഇ.ഡിയും മാപ്പ് സാക്ഷിയാക്കിയേക്കും. കള്ളപ്പണ കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് നടപടി. എന്നാൽ ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നുമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിന്‍റെ വിലയിരുത്തല്‍. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്‍ത കേസിലും സന്ദീപ് മാപ്പ് സാക്ഷിയായിരുന്നു. അതേസമയം മറ്റുകേന്ദ്ര ഏജന്‍സികള്‍ക്ക് പിന്നാലെ സിബിഐയും ശിവശങ്കറിനെ ചോദ്യം ചെയ്യും. ഹൈക്കോടതിയുടെ സ്റ്റേ അവസാനിക്കുന്ന മുറയ്ക്ക് ചോദ്യം ചെയ്യാനാണ് നീക്കം. ഇതിന് മുന്നോടിയായി ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ് വേണുഗോപാലിന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ട്. കോടതി അനുമതി ലഭിച്ച സാഹചര്യത്തില്‍ കസ്റ്റംസ് നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യും. സര്‍ക്കാരിനെതിരെയുള്ള ലൈഫ് മിഷന്‍ അന്വേഷണം താല്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

Read Also: വാഗ്ദാനങ്ങള്‍ നിറവേറ്റി; വീണ്ടും ജനവിധി തേടി എന്‍ഡിഎയുടെ ജനകീയ മെമ്പര്‍

എന്നാല്‍ യുണിടാക്കിനെതിരെയുള്ള കേസില്‍ അന്വേഷണം തുടരാനും അനുമതി ലഭിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് വടക്കാഞ്ചേരി പദ്ധതിയില്‍ കമ്മീഷന്‍ ഇടപാട് നടന്നതായി സി.ബി.ഐക്കും സൂചന ലഭിച്ചത്. യുണിടാക്ക് എം.ഡി കമ്മീഷന് നല്‍കിയ വിവരം സി.ബി.ഐക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ ഐഫോണ്‍ അടക്കം കൈമാറിയതിന്‍റെയും തെളിവുകള്‍ ലഭിച്ചു. പിന്നാലെ ഇ.ഡിയുടെ കണ്ടെത്തലും നിര്‍ണായകമായി. സ്റ്റേ തീരുന്ന ഡിസംബര്‍ ആദ്യ വാരം തന്നെ ശിവശങ്കരനെ ചോദ്യംചെയ്യാനാണ് സി.ബി.ഐ ശ്രമിക്കുന്നത്. ഇതിന് മുന്നോടിയായി ശിവശങ്കറിന്‍റെ ചാര്‍ട്ടേഡ് അക്കൌണ്ടന്‍റായ വേണുഗോപാലില്‍ നിന്നും സി.ബി.ഐ മൊഴിയെടുത്തു. മറ്റു അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴി സി.ബി.ഐക്കും വേണുഗോപാല്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണവും നടത്തിയിട്ടുണ്ട്. നേരത്തെ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ്, തൃശൂര്‍ കോര്‍ഡിനേറ്റര്‍, വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി എന്നിവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button