മധ്യപ്രദേശിലും കര്‍ണ്ണാടകയിലും ഗോവയിലും, ബി.ജെ.പി അധികാരം പിടിക്കാന്‍ കാരണവും, കോണ്‍ഗ്രസ്സിന്റെ കയ്യിലിരിപ്പ് കൊണ്ട് മാത്രമാണെന്നാണ് കോൺഗ്രസിനുള്ളിൽ തന്നെ ആരോപണം . കൈപ്പത്തി ചിഹ്നത്തില്‍ ജയിച്ച, സ്വന്തം ജനപ്രതിനിധികളെ പോലും ഒപ്പം നിര്‍ത്താന്‍ കഴിയാത്തത്തിൽ കോണ്‍ഗ്രസ്സ് പരാജയമാണ്. ആ ചരിത്രമാണ് ബീഹാറിലും ആവര്‍ത്തിച്ചിരിക്കുന്നത്. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സ്, 19 സീറ്റില്‍ മാത്രമാണ് വിജയിച്ചത്.ഇതില്‍ ഒരു വിഭാഗമാണിപ്പോള്‍, കാവിയോട് ആഭിമുഖ്യം പുലര്‍ത്തുന്നത്.
മറുകണ്ടം ചാടുമെന്ന് സംശയിക്കുന്ന ഒമ്പത് എംഎല്‍എമാരുടെ പട്ടിക, കോണ്‍ഗ്രസ് ബിഹാര്‍ ഘടകം തന്നെയാണ്, ഹൈക്കമാന്‍ഡിന് കൈമാറിയിരിക്കുന്നത്. ഇവരെ നിരീക്ഷിക്കാന്‍, കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കിയതാണ്, മഹാസഖ്യത്തിന് ഭരണം നഷ്ടമാക്കിയതെന്ന വിലയിരുത്തലിനിടെയാണ്, ജയിച്ചവര്‍തന്നെ ഇപ്പോള്‍ കൂറുമാറാന്‍ ഒരുങ്ങിയിരിക്കുന്നത്.
അതേസമയം, കോണ്‍ഗ്രസിന്റെ മോശംപ്രകടനമാണ് മഹാസഖ്യത്തെ തോല്‍പ്പിച്ചതെന്ന് കാര്യം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇതിനകം സമ്മതിച്ചിട്ടുണ്ട്. സംഘടനാശേഷിയുള്ള മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടകം, ഗോവ എന്നിവിടങ്ങളില്‍പ്പോലും, കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറുമ്പോള്‍, സംഘടന ദുര്‍ബലമായ ബിഹാറില്‍, എന്തും സംഭവിക്കാമെന്നാണ് ഹൈക്കമാന്റും വിലയിരുത്തുന്നത്. രുക്ഷ വിമര്‍ശനമാണ് ബീഹാര്‍ തോല്‍വിയില്‍ രാഹുല്‍ ഗാന്ധിയും നേരിടുന്നത്.
അതേസമയം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച 70 പേരെയും, തെരഞ്ഞെടുപ്പു ഫലം വരുംമുന്നെ, പട്‌നയിലെ ഹോട്ടലിലേക്ക് നേതൃത്വം ഇടപ്പെട്ട് നേരത്തെ മാറ്റിയിരുന്നു. 70ല്‍ 51 ഉം തോറ്റതിനാല്‍, ശേഷിച്ചവരാണിപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ബീഹാറില്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്നതിനിടെ, രാഹുല്‍ ഗാന്ധി ഷിംലയിലെ സഹോദരിയുടെ പുതിയ വീട്ടില്‍ അവധി ആഘോഷിക്കാന്‍ പോയതും, രാഷ്ട്രീയ മേഖലയില്‍ വലിയ ചര്‍ച്ചയാണ്.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും, രാജകുമാരനെയും രാജകുമാരിയേയും പോലെയാണ് പെരുമാറിയതെന്നാണ്, ആര്‍.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി ആരോപിച്ചിരിക്കുന്നത്. ഭീഷണിപ്പെടുത്തി 70 സീറ്റുകള്‍ വാങ്ങിയ കോണ്‍ഗ്രസ്സിന്, 70 റാലികള്‍ പോലും നടത്താന്‍ കഴിഞ്ഞില്ലന്നാണ് അദ്ദേഹം പരിഹസിച്ചത്. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മനസിലാക്കിയിട്ടില്ല.
read also: ഭീഷണിയിലൂടെ 70 സീറ്റുകള്‍ വാങ്ങി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർജെഡി
കോണ്‍ഗ്രസിന്റെ നിലപാടുകള്‍ കാരണമാണ് ബീഹാറിലെ പ്രധാന പാര്‍ട്ടികളായ വി.ഐ.പിയേയും, എച്ച്.എ.എമ്മിനെയും, മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതിരുന്നതെന്നും, തിവാരി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനുള്ള തേജസ്വി യാദവിന്റെ പരിശ്രമങ്ങളെയെല്ലാം, കോണ്‍ഗ്രസ് തകര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍, ബീഹാറില്‍ കോണ്‍ഗ്രസാണ് തടസ്സമായതെന്നാണ് ആര്‍.ജെ.ഡി നേതൃത്വം വിലയിരുത്തുന്നത്.
Post Your Comments