ന്യൂഡൽഹി∙ വ്യോമസേനയ്ക്ക് ശക്തി പകരാൻ പുതിയ മിസൈൽ. ശത്രുവിമാനങ്ങളും വ്യോമാക്രമണങ്ങളും ചെറുക്കാൻ 8 സെക്കൻഡ് മാത്രം.മതി. ക്വിക് റിയാക്‌ഷൻ സർഫസ് എയർ മിസൈൽ (ക്യുആർഎസ്എഎം) വിജയകരമായി പരീക്ഷിച്ച് പ്രതിരോധ മന്ത്രാലയം. ഡിആർഡിഒ (ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ഒഡിഷ ബലസോറിലെ തീരത്താണ് പരീക്ഷണം നടത്തിയത്.
8 സെക്കൻഡിനുള്ളിൽ 25 മുതൽ 30 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യം തകർക്കാൻ മിസൈലിന് സാധിക്കും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ മിസൈൽ വളരെ എളുപ്പത്തിൽ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ സാധിക്കുന്നവയാണ്. മിസൈൽ വികസിപ്പിച്ച ശാസ്ത്രജ്ഞരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഡിആർഡിഒ ചെയർമാൻ ഡോ.ജി. സതീഷ് റെഡ്ഡി എന്നിവർ അഭിനന്ദിച്ചു.
#WATCH: Successful testfiring of the DRDO-developed Quick Reaction Surface to Air Missile system off the coast of Balasore, Odisha yesterday. The Missile can hit targets in air at a strike range of 25-30 km. During the testfiring, it hit its target directly. pic.twitter.com/szA2J2cytG
— ANI (@ANI) November 14, 2020
Post Your Comments