
ജയ്പൂര്‍: മദ്യം അമിതമായി കഴിച്ച് അഞ്ച് പേര്‍ മരിച്ചു. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ കമാന്‍ പ്രദേശത്താണ് സംഭവം. അമിതമായി മദ്യം കഴിച്ച് ഇവര്‍ രോഗബാധിതരായി. തുടര്‍ന്ന് ഇവരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. മരിച്ച് കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
കുടുംബാംഗങ്ങള്‍ ഇതിനകം അന്ത്യകര്‍മങ്ങള്‍ നടത്തിയതിനാല്‍ നാലുപേരുടെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സാധിച്ചില്ല. അതിനാല്‍ തന്നെ അവരുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ അറിവായിട്ടില്ല. അഞ്ചാമന്‍ മഥുരയിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മരണകാരണം വ്യക്തമാകുമെന്ന് കമാന്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുമീത് മെഹര്‍ദ പറഞ്ഞു.
മരിച്ചവര്‍ മദ്യത്തിന് അടിമകളാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ, ഇവര്‍ വ്യാജ മദ്യം കഴിച്ചതായി വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. അതേസമയം എക്‌സൈസ് വകുപ്പ് സംഘം ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്ന് എസ്എച്ച്ഒ പറഞ്ഞു.
Post Your Comments