തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. സ്ഥാനമൊഴിയാനുള്ള കോടിയേരിയുടെ സന്നദ്ധത ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകരിക്കുകയാണ് ഉണ്ടായത്.
ചികിത്സ സംബന്ധമായ കാര്യങ്ങള്‍ക്കായി അവധി വേണമെന്ന് കോടിയേരി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തെ അറിയിക്കുകയായിരുന്നു ഉണ്ടായത്. എത്ര കാലത്തേക്കാണ് അവധിയെന്ന് അറിയിച്ചിട്ടില്ല.
പകരം ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്കാന് സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കുകയുണ്ടായി. കോടിയേരിയുടെ സ്ഥാനമൊഴിയല്‍ കേന്ദ്രകമ്മിറ്റിയും പിബിയും അംഗീകരിച്ചു.
നേരത്തെ കോടിയേരി ചികിത്സക്കായി അമേരിക്കയില്‍ പോയപ്പോല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നില്ല. പകരം സെക്രട്ടേറിയറ്റ് സെന്റര്‍ കൂട്ടായി ചുമതല നിര്‍ഹവഹിക്കാനാണ് തീരുമാനിച്ചിരുന്നത്.
മകന് ബിനീഷ് കോടിയേരി മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസില്‍ ജയിലിലായതിന് പിന്നാലെയാണ് കോടിയേരിയുടെ സ്ഥാനമൊഴിയല്‍ തീരുമാനം.
Post Your Comments