KeralaLatest NewsNews

ഹീരാ ബാബുവിനെ ലോക്കപ്പില്‍ കിടത്താന്‍ പോലീസിന് മടി; കൊതുകു കടിയില്‍ നിന്ന് മുതലാളി രക്ഷപ്പെട്ടത് അസുഖം എന്ന ന്യായത്തില്‍

സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഹീരാ ബാബുവിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.

തിരുവനന്തപുരം: വഞ്ചനാ കേസില്‍ അറസ്റ്റിലായ പ്രമുഖ ബില്‍ഡറായ ഹീരാ ബാബുവിനെ പൊലീസ് സ്‌റ്റേഷനിലെ ലോക്കപ്പില്‍ കിടത്താന്‍ പൊലീസിന് മടി. എന്നാൽ ഹീരാ ബാബുവിനെ മെഡിക്കല്‍ കോളേജില്‍ സുഖചികില്‍സയ്ക്ക് പോലീസ് രാത്രിയില്‍ എത്തിച്ചു. അസുഖമാണെന്ന് പറഞ്ഞ് ഹീരാ ബാബുവിനെ പേരൂര്‍ക്കട ആശുപത്രിയിലാണ് കൊണ്ടു പോയത്. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടെന്ന കാരണത്താല്‍ അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതോടെ ഇന്നലെ രാത്രി ഹീരാ ബാബുവിന് കൊതുകു കടി കൊള്ളാതെ കിടക്കാനായി. മെഡിക്കല്‍ കോളേജിലെ ഒബ്‌സര്‍വേഷനിലാണ് ഉള്ളത്. അവിടെ നിന്ന് ഇന്ന് കോടതിയില്‍ എത്തിച്ച്‌ റിമാന്‍ഡ് ചെയ്യും. അതിന് ശേഷവും ആശുപത്രി ചികില്‍സ ഒരുക്കാനാണ് നീക്കം.

സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഹീരാ ബാബുവിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ശാസ്തമംഗലത്തെ ഫ്‌ളാറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക വെട്ടിപ്പാണ് ഹീരാ ബാബുവെന്ന മുതലാളിക്ക് വിനയായത്. നിരവധി പേര്‍ ഹീരാ ബാബുവിനെതിരെ പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന് ഹീരാ ബാബുവിനെ തൊടാന്‍ മടിയായിരുന്നു. കേസില്‍ കോടതി ഇപെടലുകള്‍ ഭയന്നാണ് ഇപ്പോഴത്തെ അറസ്റ്റ്. അതും ആശുപത്രി വാസമാക്കി മാറ്റാനാണ് നീക്കം. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഹീരാ ബാബുവിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്. അതിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാനുള്ള തന്ത്രമൊരുങ്ങിയത്. സുഖമില്ലെന്ന ഹീരാ ബാബുവിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്തായിരുന്നു പൊലീസ് നീക്കം.

2019ലെ പരാതിയില്‍ വ്യാഴാഴ്ച രാത്രിയോടെ മ്യൂസിയം പോലീസാണ് അറസ്റ്റ് ചെയ്തത്. സിപിഎം നേതാവായ മുന്‍ മേയറും ടൗണ്‍ പ്ലാനറുമടക്കം 9 പേര്‍ പ്രതികളായ തലസ്ഥാന നഗരിയിലെ കവടിയാര്‍ 14 നില അനധികൃത ഫ്ളാറ്റ് നിര്‍മ്മാണ – വില്‍പ്പന കേസില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. ഈ കേസില്‍ തുടര്‍ നടപടി ഒന്നും ആയിട്ടില്ല. ഇതിനിടെയാണ് മറ്റൊരു കേസ് എടുത്തത്. സാമ്ബത്തിക തട്ടിപ്പില്‍ കമറൂദ്ദീന്‍ എംഎല്‍എയും മറ്റും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഹീരാ ബാബുവിനെതിരായ പരാതിയും കണ്ടില്ലെന്ന് നടക്കാനായില്ല. ഇതാണ് അറസ്റ്റിന് സാഹചര്യമൊരുക്കിയത്. അപ്പോഴും അറസ്റ്റ് വാര്‍ത്ത മിക്കവാറും മ്ാധ്യമങ്ങളില്‍ വരാതെ ശ്രദ്ധിക്കാനുമായി. ഇതിനൊപ്പമാണ് ആശുപത്രിയിലേക്ക് മുതലാളിയെ മാറ്റിയത്.

Read Also: ഇനി അഴിക്കുള്ളിലാകുന്നത് ആരൊക്കെ? മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഇ.ഡി

വലിയ പ്രതിസന്ധിയിലേക്ക് ഹീരയും ബാബുവും നീങ്ങുന്നതായി മറുനാടന്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2015ല്‍ തുടങ്ങിയ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാന്‍ നിയമ നടപടികള്‍ തുടങ്ങിരുന്നു, അബ്ദുള്‍ റഷീദ് അലിയാര്‍ കുഞ്ഞെന്ന ഹീരാ ബാബുവാണ് മാനേജിങ് ഡയറക്ടര്‍. ഹീരാ ബാബുവിനെ കൂടാതെ ഭാര്യ സുനിത, മക്കളായ സുറുമി, സുബിന്‍, റസ്വിന്‍ എന്നിവരാണ് കമ്ബനിയിലെ മറ്റ് ഡയറക്ടര്‍മാര്‍. അതായത് കുടുംബ സ്വത്തായി കൊണ്ടു നടന്ന കമ്പനിയെയാണ് ഹീര ബാബു പാപ്പരാക്കിയത്. ഇതിന് പുറമേ മറ്റ് പത്തോളം കമ്പനിയും ഹീരാ ബാബുവിന്റെ പേരിലുണ്ട്. കണ്‍സ്ട്രക്ഷന്‍ വ്യവസായത്തിലെ പണം വകതിരിച്ചു വിട്ടാണ് ഈ കമ്ബനികള്‍ രൂപീകരിച്ചതെന്നും ആരോപണമുണ്ട്.

1991ലാണ് ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനി രൂപീകരിച്ചത്. അതിന് ശേഷം 1995ല്‍ ഹീരാ സമ്മര്‍ ഹോളിഡേ ഹാംസും രൂപീകരിച്ചു. ബാക്കിയെല്ലാ കമ്ബനിയും 2007ന് ശേഷമാണ് രൂപീകരിച്ചത്. കമ്ബനിയിലെ പ്രതിസന്ധി തുടങ്ങിയ ശേഷവും നിരവധി കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ഹീരാ ബാബു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയിലും ഹീരാ ബാബുവും കുടുംബംഗങ്ങളുമാണ് ഡയറക്ടര്‍മാരായുള്ളത്. നോട്ട് നിരോധനത്തോടെയാണ് ഹീരാ ബാബു പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്ന കെഎഫ്‌സി ഹീരയില്‍ നിന്നും തിരിച്ചു കിട്ടാനുള്ള തുകയ്ക്കായി ലേല നടപടികള്‍ തുടങ്ങിയതോടെയാണ് പ്രതിസന്ധി പുറത്തു വന്നത്. വായ്പാ കുടിശികയെത്തുടര്‍ന്ന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍(കെ.എഫ്.സി) ജപ്തി ചെയ്ത കേരളത്തിലെ പ്രമുഖ ഫ്‌ളാറ്റ് നിര്‍മ്മാതാക്കാളായ ഹീരയുടെ തൃപ്പൂണിത്തുറയിലുള്ള ഹീര ലൈഫ് സ്റ്റൈല്‍ എന്ന ബഹുനില വ്യാപാര സമുച്ചയം ലേലത്തിന് വച്ചു. 160000 ചതുരശ്ര അടി വിസ്തൃതിയുള്ള മൂന്നുനില ഷോപ്പിങ് കോംപ്ലക്‌സിന് ഇരുപത്തി ഒന്‍പത് കോടി രൂപയാണ് കെ.എഫ്.സി വിലയിട്ടത്.

വായ്പാ തിരിച്ചടവില്‍ കുടിശിക വരുത്തിയതിനെത്തുടര്‍ന്ന് 2015 ഒക്ടോബര്‍ 16-ന് ആണ് കെ.എഫ്.സി ഹീര ഗ്രൂപ്പിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പലിശ അടയ്ക്കാന്‍ വായ്‌പ്പക്കാരന്‍ തയാറായില്ല. അത്രയേറെ പ്രതിസന്ധിയിലാണ് ഹീര. ഇതേത്തുടര്‍ന്ന് 2016 ജനുവരി 13- ജപ്തി നോട്ടീസ് നല്‍കുകയും ഈ വാണിജ്യ സമുച്ചയം കെ.എഫ്.സി ഏറ്റെടുക്കുകയുമായിരുന്നു. നോട്ട് നിരോധിച്ചതും ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തതുമാണ് ഹീര ഗ്രൂപ്പിനെ വന്‍ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് സൂചന. വായ്പാതിരിച്ചടവ് മുങ്ങിയതിനെത്തുടര്‍ന്ന് ഹീരയുടെ നാല് സ്ഥലങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്കും ജപ്തി ചെയ്തിരുന്നു.

കെ.എഫ്.സിയിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ഹീരയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ സംശയാസ്പദ അക്കൗണ്ടുകളാക്കി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് ഹീരാ എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് താലൂക്കിലെ 2 സ്ഥലങ്ങള്‍, ഹീരാ ഗ്രൂപ്പിന്റെ ഉടമ ഹീരാ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 2 സ്ഥലങ്ങള്‍ എന്നിവയാണ് ജപ്തി ചെയ്തത്. നെടുമങ്ങാട് താലൂക്കിലെ പനവൂര്‍ വില്ലേജിലാണ് സ്ഥലങ്ങള്‍. ഹീര ലൈഫ് സ്റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ കവടിയാറിലുള്ള സ്ഥലവും ബാങ്ക് കൈവശപ്പെടുത്തി. 14 കോടി 11 ലക്ഷം രൂപയുടെ ഒരു ലോണും 16 കോടി 2 ലക്ഷം രൂപയുടെ മറ്റൊരു ലോണുമാണ് ഹീരാ ബാങ്കില്‍ നിന്ന് എടുത്തിരുന്നത്.

സംസ്ഥാനത്തെ മുന്‍നിര മാധ്യമങ്ങളുടെ അടുപ്പക്കാരനും പരസ്യദാതാവുമാണണ് ഹീര ബാബു. കേരളത്തിന് അകത്തും പുറത്തുമായി അനേകം സ്ഥലങ്ങളില്‍ ഒട്ടേറെ ഫ്‌ളാറ്റുകളും വില്ലകളും പണിപൂര്‍ത്തിയാക്കുകയും അനേകം പ്രോജക്ടുകള്‍ ഒരേസമയം നടപ്പിലാക്കുകയും ചെയ്യുന്ന വന്‍കിട ബില്‍ഡേഴ്സിന്റെ തകര്‍ച്ചയുടെ വാര്‍ത്തകള്‍ മുന്‍ നിര പത്രങ്ങള്‍ പോലും വാര്‍ത്തയാക്കിയിട്ടില്ല. ഗോവ ആസ്ഥാനമായുള്ള ഹീരാ ഗ്രൂപ്പിന്റെ കേരളത്തിലെ ആസ്ഥാനം തിരുവനന്തപുരത്താണ്. ഹീരാ ഗ്രൂപ്പിന്റെ അമരക്കാരനായ ഡോ.ബാബു സ്വന്തം ജില്ലയായ തിരുവനന്തപുരത്ത് എന്‍ജിനീയറിങ് കോളേജ് അടക്കം സ്ഥാപിച്ചിരുന്നു. കുടുംബവുമൊത്ത് തിരുവനന്തപുരത്ത് കവടിയാറിലാണ് ഡോ.ബാബു താമസിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button