ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കും മന്ത്രി സത്യേന്ദ്ര ജെയിനെതിരെ ഗുരുതര ആരോപണവുമായി സാമ്പത്തിക തട്ടിപ്പു കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ. ദക്ഷിണേന്ത്യയിലെ സുപ്രധാന പാർട്ടി പദവി വാഗ്ദാനം ചെയ്ത എഎപിക്ക് 50 കോടി രൂപ നൽകി. തീഹാർ ജയിലിൽ സൗകര്യങ്ങൾ ലഭ്യമാക്കാൻ 10 കോടി രൂപ ജയിൽ മന്ത്രിയായിരുന്ന സത്യേന്ദ്ര ജയിൽ മന്ത്രിയായിരുന്ന സത്യേന്ദ്ര ജെയിനും നൽകി.
ഇക്കാര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ ജെയിനും തീഹാർ ജയിൽ ഡിജിയും ഭീഷണിപ്പെടുത്തുകയാണെന്നും വ്യക്തമാക്കി ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനക്ക് സുകേഷ് ചന്ദ്രശേഖർ കത്തയച്ചു.
കത്ത് ഗവർണർ തുടർ നടപടിക്കായി ഡൽഹി ചീഫ് സെക്രട്ടറിക്ക് അയച്ചതായാണ് വിവരം. അതേസമയം പതിവ് പോലെ, ഇതും ബിജെപിക്ക് നേരെ തിരിച്ചു വിട്ട് കെജ്രിവാൾ രംഗത്തെത്തി. ബി ജെ പി , സുകാഷ് ചന്ദ്രശേഖറിനെ വച്ച് കളിക്കുകയാണെന്നും ലക്ഷ്യം ഗുജറാത്ത് തിരഞ്ഞെടുപ്പാണെന്നും അരവിന്ദ് കേജ്‌രിവാൾ പ്രതികരിച്ചു.
Post Your Comments