Latest NewsKerala

സാമ്പത്തിക തട്ടിപ്പ്, മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ നവകേരളസദസിൽ മുഖ്യമന്ത്രിയ്ക്ക് പരാതി

കോഴിക്കോട്: നവകേരള സദസിൽ മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ പരാതി. സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. വടകരയിൽ നടന്ന നവകേരള സദസിൽ ആണ് മുഖ്യമന്ത്രിയ്ക്ക് പരാതി ലഭിച്ചത്. വടകര മുട്ടുങ്ങൽ സ്വദേശി എ.കെ യൂസഫ് ആണ് പരാതിക്കാരൻ.

സംഭവവുമായി ബന്ധപ്പെട്ട് മുൻപും ഇ മെയിൽ വഴി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇതിനു മറുപടി ലഭിച്ചില്ല. ഇതോടെയാണ് വീണ്ടും പരാതിയുമായി എത്തിയത്. കോടതി വിധി പ്രകാരം പണം നൽകാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.

അതേസമയം നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് കേരള ഹൈക്കോടതി. സംസ്ഥാനത്തെ ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാന്‍ സർക്കാരിന് അധികാരമില്ല. എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിന്‍റെ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഇടക്കാല ഉത്തരവ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button