Latest NewsKeralaNews

ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതം: കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്

കോഴിക്കോട്: സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ ഭാര്യ ഷറഫുന്നിസ പ്രതിയായത് ഗൂഢാലോചനയുടെ കൃത്യമായ തെളിവെന്ന് ടി സിദ്ദിഖ് എംഎല്‍എ. കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഭാര്യ സ്വമേധയായ അവിടെ നിന്നും രാജിവച്ചതാണ്. രാജിക്ക് ശേഷം അവിടെ പോയിട്ടില്ല. സിസിടിവിയില്‍ പരിശോധിക്കാം. പരാതി കൊടുത്തിരിക്കുന്ന വ്യക്തിയെ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ല.

Read Also: ഡിജിറ്റൽ സിഗ്നേച്ചർ തയ്യാറാക്കാൻ ഇനി വളരെ എളുപ്പം! ഇക്കാര്യങ്ങൾ അറിയാം

അവരെ അറിയില്ല അവരോട് സംസാരിച്ചിട്ടില്ല. ഫോണ്‍ മുഖാന്തരമോ നേരിട്ടോ സംസാരിച്ചിട്ടില്ല. പരാതിക്കാരി പണം നിക്ഷേപിച്ച കാലയളവില്‍ ഭാര്യ ജോലിയില്‍ ഇല്ലായിരുന്നു. കേസ് തെളിയിക്കാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നു. 2022 ഡിസംബര്‍ 8ന് ഭാര്യ ജോലിയില്‍ നിന്നും രാജിവച്ചിരുന്നു.

തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ട്. നിയമനടപടി സ്വീകരിക്കും. ആളെപ്പറ്റിച്ചും മാസപ്പടി വാങ്ങിയും ഇന്നേവരെ ജീവിച്ചിട്ടില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button