കാണ്‍പുര്‍: പീഡനക്കേസിലെ പ്രതി അപകടത്തില്‍ മരിച്ചതിന് പിന്നാലെ പരാതിക്കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ദിബിയാപുരില് ആണ് സംഭവം. ബലാത്സംഗ കേസിലെ പ്രതിയായ ജിതേന്ദ്ര എന്ന പോലീസുകാരന് രണ്ട് ദിവസം മുമ്പാണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. ഇതിന് പിന്നാലെ കുടുംബത്തില്‍ നിന്ന് അകന്ന് ഇവര്‍ വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇതിനിടയിലാണ് ജിതേന്ദ്രയെ പരിചയപ്പെട്ടത്. ഫത്തേപൂര്‍ സ്വദേശിയായ ഇയാള്‍ ദേവകാളി പോലീസ് ഔട്ട് പോസ്റ്റിലാണ് ജോലി ചെയ്തിരുന്നത്.
Read Also: വോട്ടുകള്‍ ഭിന്നിപ്പിച്ചു; തുറന്നടിച്ച് നിതീഷ് കുമാര്‍
എന്നാൽ വിവാഹവാഗ്ദ്ധാനം നല്കി തന്നെ ജിതേന്ദ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് യുവതി പോലീസുകാരനെതിരെ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് ഇയാളെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. നവംബര്‍ നാലിനാണ് ജിതേന്ദ്ര അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ നവംബര്‍ ഒമ്ബതിന് മരിച്ചു. ഇതിനു പിന്നാലെയാണ് യുവതിയെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിതേന്ദ്രയെ താന്‍ സ്നേഹിക്കുന്നെന്നും, അദ്ദേഹം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്.
Post Your Comments