തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകിവന്ന വിവേകമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നു. മകന്റെ തെറ്റിന് അച്ഛന് ഉത്തരവാദിത്തമില്ലെന്ന പാര്‍ട്ടി വാദം പൊളിഞ്ഞു. മുഖ്യമന്ത്രിയാണ് ആദ്യം രാജിവച്ച് സ്ഥാനമൊഴിയേണ്ടിരുന്നത്. മുഖ്യമന്ത്രി അത് ചെയ്തില്ലെങ്കില്‍ വലിയ അപമാനം സഹിച്ച് പുറത്തുപോകേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത സ്വര്‍ണക്കള്ളക്കടത്തും ഹവാല ഇടപാടുകളും ഡോളര്‍ കൈമാറ്റവും ഉള്‍പ്പെടെയുള്ളത് നടന്നിരിക്കുന്നത്. ഗുരുതരമായ അധോലോക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. ആദ്യം മുഖ്യമന്ത്രിയായിരുന്നു രാജി വെക്കേണ്ടിയിരുന്നത് ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറി മുന്‍പും ചികിത്സയ്ക്ക് അമേരിക്കയ്ക്ക് പോയിരുന്നു. അന്നൊന്നും സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ പൊടുന്നനെ സ്ഥാനം രാജിവെക്കുന്നത് പാര്‍ട്ടിക്ക് അകത്തെ ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ്. ഇതുപോലൊരു പ്രതിസന്ധിയും അവസ്ഥയും പാര്‍ട്ടിക്ക് ഇതുവരെയും ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറയുന്നു.
കോടിയേരി ഗതികെട്ടാണ് സ്ഥാനമൊഴിഞ്ഞതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുകയുണ്ടായി. അവധിയാണോ രാജിയാണോ എന്ന കാര്യം സിപിഎം കേരളത്തോട് തുറന്നു പറയണം. മകന്റെ ലഹരിമരുന്ന് കേസുമായി കോടിയേരിയും കുടുംബവും വളരെയധികം ബന്ധപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് രാജി ആവശ്യപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.
Post Your Comments