Latest NewsNewsEntertainment

ഭാര്യമാരിൽ ഏറെ ഇഷ്ടം ആരോട്?; കുഴപ്പിക്കുന്ന ചോദ്യത്തിന് ഉത്തരവുമായി പ്രിയതാരം ബഷീർ ബഷി

കുടുംബ ജീവിതം സുഗമമായി പോവുന്നതെന്നായിരുന്നു മിക്കവരും ബഷീറിനോട് ചോദിച്ചത്

സൂപ്പർ ഹിറ്റായി മാറിയ ബിഗ് ബോസിലൂടെ ശ്രദ്ധനേടിയ താരമാണ് ബഷീർ ബഷി. രണ്ട് വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് ബഷീർ ബഷി. ഇവർ പങ്കുവക്കുന്ന പോസ്റ്റുകൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്.

ഇത്രയും സന്തോഷം നിറഞ്ഞ ഈ ജീവിതത്തിന് കാരണമായ ലേഡിയാണ് സുഹാന, അപ്പോള്‍ അത് ആദ്യം കൊടുക്കേണ്ടതും അവര്‍ക്കാണെന്നായിരുന്നു മഷൂറയുടെ അഭിപ്രായം. കല്ലുമ്മക്കായ വ്‌ളോഗിലൂടെയാണ് ഇവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചെത്തുന്നത്. രണ്ട് ഭാര്യമാരുള്ളപ്പോള്‍ എങ്ങനെയാണ് കുടുംബ ജീവിതം സുഗമമായി പോവുന്നതെന്നായിരുന്നു മിക്കവരും ബഷീറിനോട് ചോദിച്ചത്.

കഴിഞ്ഞ ദിവസം വീഡിയോയിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്. രണ്ട് ഭാര്യമാരിൽ ആരോടാണ് ഇഷ്ടമെന്ന ചോദ്യമാണ് ഏറെ നാളായി കേൾക്കുന്നതെന്നും എന്നാൽ രണ്ട് ഭാര്യമാരും തനിക്ക് ഒരുപോലാണെന്നും ആരോടും ഇഷ്ടം കൂടുതലോ കുറവോ ഇല്ലെന്നും താരം പറയുന്നു.

സന്തുഷ്ടകരമായാണ് ദാമ്പത്യം പോകുന്നതെന്നും അതിനാൽ ഒരു കലഹത്തിന്റെ ആവശ്യം വരുന്നില്ലെന്നും താരം പറഞ്ഞ് നിർത്തുന്നു, സുഹാനക്കും മഷൂറക്കും അവരുടെതായ ഇഷ്ടങ്ങൾ ആണുള്ളത്, അതുമായി അവർ മുന്നോട്ട് പോകുമെന്നും ബഷീർ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button