കിഴിശ്ശേരി: ഐഎസ്എൽ ആദ്യപാദ സെമിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചപ്പോൾ ഒരു കുഞ്ഞ് ആരാധകന്റെ ആഹ്ലാദ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കിഴിശ്ശരി ജിഎൽപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ കാർത്തിക്കാണ് ഈ കുഞ്ഞ് ആരാധകൻ.
മലപ്പുറം ഫുട്ബോൾ ആരാധകരുടെ നാടാണ്. എന്നാൽ, മലപ്പുറത്തുകാരുടെ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികളുടെ ആവേശത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു ഇന്ന് കാർത്തിക്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ കട്ട ഫാനായ കാർത്തിക്കിന് സ്കൂളിലെത്തിയ ബഷീർ കാരിക്കേച്ചർ വരച്ചു നൽകുകയായിരുന്നു.
ആഗോളതലത്തിലെ മാന്ദ്യങ്ങൾക്കിടയിലും ഇന്ത്യന്‍ സമ്പദ്‌രംഗം പിടിച്ചുനിന്നു: റിസര്‍വ് ബാങ്ക്
കേരള ബാസ്റ്റേഴ്സിന്റെ 10ാം നമ്പർ ജയ്സിയണിഞ്ഞ തന്റെ മുഖം കാർട്ടൂൺ രൂപത്തിൽ കണ്ടപ്പോൾ കാർത്തികിന് ഏറെ സന്തോഷമായി. പ്രധാനാദ്ധ്യാപകൻ ബോണി തോമസ്, കാർത്തികിന് കാരിക്കേച്ചർ സമ്മാനിച്ചു. ഗോവയിൽ കളി കാണാൻ പോകാനുള്ള തയ്യാറെടുപ്പിലാണ് കാർത്തിക്. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് ബഷീർ.
Post Your Comments